SMAT 2022 ; ഓപ്പണര്‍മാരും ബൗളര്‍മാരും തിളങ്ങി. കേരളത്തിനു വിജയതുടക്കം

സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനു വിജയതുടക്കം. മഴ കളി തടസ്സപ്പെടുത്തിയ മത്സരത്തില്‍ അരുണാചല്‍ ഉയര്‍ത്തിയ 54 റണ്‍സ് വിജയലക്ഷ്യം 4.5 ഓവറില്‍ കേരളം നേടിയെടുത്തു. സ്കോന്‍ – അരുണാചല്‍ പ്രദേശ് – 53/6 (11) കേരളം – 55/0 (4.5)

ഓപ്പണിംഗില്‍ വിഷ്ണു വിനോദും (16 പന്തില്‍ 23) രോഹന്‍ എസ് കുന്നുമല്‍ (13 പന്തില്‍ 32) എന്നിവര്‍ പുറത്താകതെ കേരളത്തിനെ വിജയത്തില്‍ എത്തിച്ചു. നാളെ കര്‍ണാടകയുമാണ് കേരളത്തിന്‍റെ അടുത്ത മത്സരം.

Batter Runs Balls S/R 4s 6s
Vishnu Vinod (wk) not out 23 16 143.75 2 1
Rohan S Kunnummal not out 32 13 246.15 5 1

ടോസ് നേടി കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി ബൗളിംഗ് തിരഞ്ഞെടുത്തു. സഞ്ചു സാംസണ്‍ രാജ്യാന്തര മത്സരങ്ങളില്‍ ആയതിനാലാണ് സച്ചിന്‍ ബേബി ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയത്.

ഓപ്പണിംഗില്‍ അരുണാചല്‍ പ്രദേശ് 34 റണ്‍സ് കൂട്ടിചേര്‍ത്തെങ്കിലും തുടര്‍ച്ചയായ 4 ഓവറില്‍ അരുണാചല്‍ പ്രദേശിന്‍റെ 5 വിക്കറ്റ് വീണു. ഇതോടെ 34 – 0 എന്ന നിലയില്‍ നിന്നും 45 ന് 5 എന്ന നിലയിലായി. അവസാന വിക്കറ്റ് അവസാന ഓവറില്‍ വീണു. നിശ്ചിത 11 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സാണ് അരുണാചല്‍ നേടിയത്.

Bowler Over Runs C Wickets Dots Eco.
Basil Thampi 3 18 0 8 6
Manu Krishnan 2 4 0 8 2
Basil N P 2 6 1 7 3
Sijomon Joseph 2 11 2 4 5.5
Midhun S 2 10 2 5 5

കേരളത്തിനായി സിജോമോന്‍ ജോസഫും മിഥുനും 2 വിക്കറ്റ് വീതം വീഴ്ത്തി. ബേസില്‍ 1 വിക്കറ്റ് വീഴ്ത്തി.

Previous articleപരിശീലന മത്സരത്തില്‍ ഇന്ത്യക്ക് വിജയം. മത്സരത്തിന്‍റെ ഹൈലൈറ്റസ് കാണാം
Next articleഫിനിഷര്‍ റോളിലേക്ക് തയ്യാറാവാന്‍ അവര്‍ എന്നോട് പറഞ്ഞു. വെളിപ്പെടുത്തലുമായി സഞ്ചു സാംസണ്‍