പരിശീലന മത്സരത്തില്‍ ഇന്ത്യക്ക് വിജയം. മത്സരത്തിന്‍റെ ഹൈലൈറ്റസ് കാണാം

ഓസ്ട്രേലിയന്‍ ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ വിജയത്തോടെ തുടങ്ങി. വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ 13 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്‌. ഇന്ത്യ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സില്‍ എത്താനാണ് കഴിഞ്ഞത്.

ഇന്ത്യക്കായി സൂര്യകുമാര്‍ യാദവ് അര്‍ദ്ധസെഞ്ചുറി നേടി. 35 പന്തില്‍ 3 വീതം ഫോറും സിക്സും അടക്കം 145 റണ്‍സ് നേടി.

FesIJ7PaYAAqanT

ബോളിങ്ങിൽ അർഷ്ദീപ് സിങ്ങും (3–6) ഭുവനേശ്വർ കുമാറും (2–26) യുസ്‌വേന്ദ്ര ചെഹലും (2–15) തിളങ്ങി. എന്നാൽ ഹർഷൽ പട്ടേലിന്റെ ഓവറുകൾ ഇന്ത്യയ്ക്കു തിരിച്ചടിയായി. 4 ഓവറിൽ ഒരു വിക്കറ്റ് മാത്രമെടുത്ത് ഹർഷൽ പട്ടേല്‍ 49 റൺസ് വഴങ്ങി.