സെയിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരള സ്ക്വാഡിനെ പ്രഖ്യാപിച്ചു. സഞ്ചു സാംസണാണ് ടീമിനെ നയിക്കുക. ഇന്ത്യയുടെ അണ്ടർ 19 ടീമില്‍ ഇടം നേടിയ ഷോണ്‍ റോജറും സ്ക്വാഡില്‍ ഇടം നേടി. സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, ബേസില്‍ തമ്പി തുടങ്ങി നിരവധി മത്സര പരിചയമുള്ള താരങ്ങളാണ് ടൂര്‍ണമെന്‍റ സ്ക്വാഡിലുള്ളത്. സച്ചിന്‍ ബേബിയാണ് ടീമിന്‍റെ വൈസ് ക്യാപ്റ്റന്‍.
ഒക്ടോബര്‍ 11 ന് അരുണാചല്‍ പ്രദേശുമായാണ് കേരളത്തിന്‍റെ ആദ്യ മത്സരം. ഗ്രൂപ്പ് C യില്‍ കര്‍ണാടക, ഹരിയാന, സര്‍വീസസ്, മഹാരഷ്ട്ര, ജമ്മു & കാശ്മീര്‍, മേഖാലയ തുടങ്ങിയ ടീമുകളാണ് കേരളത്തിനൊപ്പമുള്ളത്.
30ന് പ്രാഥമിക ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളും അടുത്തമാസം ഒന്നിിന് ആദ്യ ക്വാര്‍ട്ടര്‍ മത്സരങ്ങളും ആരംഭിക്കും. അടുത്ത മാസം മൂന്നിനാണ് സെമി ഫൈനല്‍ മത്സരങ്ങള്‍. ഫൈനല്‍ നവംബര്‍ അഞ്ചിന് നടക്കും.
Full squad: Sanju Samson, Rohan Kunnummal, Vishnu Vinod, Shoun Roger, Sachin Baby, Abdul Basit, Krishna Prasad, Md. Azharudeen, Sijomon Joseph, Midhun S, Vyshak Chandran, Manu Krishnan, Basil Thampi, Basil NP, Fanoos F, KM Asif, Sachin S.
Date | Match | Time |
---|---|---|
11-Oct | ArunachalPradesh vs Kerala | 09:00:00 AM |
12-Oct | Karnataka vs Kerala | 04:30:00 PM |
14-Oct | Haryana vs Kerala | 11:00:00 AM |
16-Oct | Kerala vs Services | 09:00:00 AM |
18-Oct | Kerala vs Maharashtra | 01:30:00 PM |
20-Oct | Jammu and Kashmir vsKerala | 11:00:00 AM |
22-Oct | Kerala vsMeghalaya | 01:30:00 PM |