ഫിനിഷറായി സഞ്ചു സാംസണ്‍. ഏകദിന പരമ്പരയിലെ ഇന്ത്യന്‍ സാധ്യത ഇലവന്‍

gill and sanju

ഇന്ത്യ – സൗത്താഫ്രിക്ക ഏകദിന പരമ്പര വ്യാഴായ്ച്ച ആരംഭിക്കും. ലക്നൗല്‍ പകല്‍ – രാത്രി മത്സരമാണ് നടക്കുക. സീനിയര്‍ ടീം ടി20 ലോകകപ്പിനു പോകുന്നതിനാല്‍ രണ്ടാം നിര ടീമാണ് ഏകദിന പരമ്പരയില്‍ കളിക്കുക. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ശിഖാര്‍ ധവാനാണ് ടീമിനെ നയിക്കുക.

സൗത്താഫ്രിക്കന്‍ ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ പ്ലേയിങ്ങ് ഇലവന്‍ എങ്ങനെയാകും എന്ന് നോക്കാം

ഓപ്പണര്‍മാരായി ശിഖാര്‍ ധവാനും ശുഭ്മാന്‍ ഗില്ലുമായിരിക്കും പതിവുപോലെ എത്തുക. സിംബാബ്വെയിലും വെസ്റ്റ് ഇന്‍ഡീസിലും ഇരുവരുമാണ് ഇന്ത്യന്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും ഓപ്പണ്‍ ചെയ്യുകയാണെങ്കില്‍ റുതുരാജ് ഗെയ്ക്വാദിന് ബെഞ്ചില്‍ ഇരിക്കേണ്ടി വരും.

മധ്യനിരയുടെ ജോലി ശ്രേയസ്സ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ചു സാംസണ്‍ എന്നിവര്‍ക്കാണ്. ഈ 3 പേരുടേയും സ്ഥാനം ഉറച്ചതാണ്. ആറാം നമ്പറില്‍ ഏത് റോള്‍ ഇന്ത്യ തിരഞ്ഞെടുക്കും എന്ന് അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്. ഓള്‍റൗണ്ടറെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ഷഹബാസ് അഹമ്മദിനു നറുക്ക് വീഴും. അല്ലെങ്കില്‍ രജത് പഠിതാര്‍, രാഹുല്‍ ത്രിപാഠി എന്നിവരില്‍ ഒരാള്‍ക്കായിരിക്കും അവസരം.

ബാറ്റ് ചെയ്യാനാറിയുന്ന ദീപക്ക് ചഹറിനും ഷാര്‍ദ്ദുല്‍ താക്കൂറിനായിരിക്കും പേസ് ബൗളിംഗ് ചുമതല. മുഹമ്മദ് സിറാജായിരിക്കും മറ്റൊരു പേസര്‍. പരിക്കില്‍ നിന്നും മോചിതനായ ആവേശ് ഖാനും ഇന്ത്യന്‍ സ്ക്വാഡില്‍ ആദ്യമായി അവസരം കിട്ടിയ മുകേഷ് കുമാറും ടീമിലുണ്ട്. സ്പിന്‍ ചുമതല കുല്‍ദീപ് യാദവിനും രവി ബിഷ്ണോയിക്കുമാണ്.

See also  അശ്വിൻ- കുൽദീപ് സംഹാരം. റാഞ്ചി ടെസ്റ്റിൽ ഇന്ത്യ വിജയത്തിലേക്ക്. ആവശ്യം 152 റൺസ് മാത്രം.

ഇന്ത്യന്‍ സാധ്യത ഇലവന്‍ – ശുഭ്മാന്‍ ഗില്‍, ശിഖാര്‍ ധവാന്‍, ശ്രേയസ്സ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ചു സാംസണ്‍, ഷഹബാസ് അഹമ്മദ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, ദീപക്ക് ചഹര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്ണോയി, മുഹമ്മദ് സിറാജ്

Scroll to Top