ബാക്ക്ഫൂട്ട് കവര്‍ ഡ്രൈവില്‍ 105 മീറ്റര്‍ സിക്സ്. അമ്പരപ്പെടുത്തി വിന്‍ഡീസ് ഓപ്പണര്‍

ഓസ്ട്രേലിയക്കെതിരെയുള്ള ടി20 പരമ്പര കളിക്കുകയാണ് വിന്‍ഡീസ്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ഓപ്പണര്‍ കെയ്ല്‍ മയേഴ്സ് നേടിയ ഒരു സിക്സാണ് ഇപ്പോള്‍ വൈറല്‍. കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ നാലാം ഓവറില്‍ സ്വീപ്പര്‍ കവറിലൂടെയാണ് സിക്സടിച്ചത്.

മൂന്നാം പന്തിൽ കളിച്ച ഷോട്ട് ക്രിക്കറ്റിൽ അത്യപൂർവമായി മാത്രം കാണാൻ കഴിയുന്ന തരത്തിലുള്ളതായിരുന്നു.

ബാക്ക്ഫൂട്ടിലൂടെ കവര്‍ ഡ്രൈവ് കളിച്ച് 105 മീറ്റര്‍ സിക്സാണ് വിന്‍ഡീസ് ഓപ്പണര്‍ പറത്തിയത്. മത്സരത്തില്‍ 36 പന്തില്‍ നിന്നായി 5 ഫോറും 1 സിക്സും സഹിതം 39 റണ്‍സാണ് നേടിയത്. വെറുതെ പഞ്ച് ചെയ്ത ഷോട്ട് ചെന്ന് വീണത് ഗ്യാലറിയിലായിരുന്നു.