SMAT 2022 : കേരളത്തിനു തുടര്‍ച്ചയായ രണ്ടാം വിജയം. ശക്തരായ കര്‍ണാടകക്ക് കൂറ്റന്‍ തോല്‍വി

കേരള ക്രിക്കറ്റ് ടീം (ഫയൽ ചിത്രം)
കേരള ക്രിക്കറ്റ് ടീം (ഫയൽ ചിത്രം)

സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ രണ്ടാം വിജയവുമായി കേരളം. ശക്തരായ കര്‍ണാടകയെ 54 റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്. കേരള ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കര്‍ണാടക 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സില്‍ എത്താനാണ് കഴിഞ്ഞത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന കര്‍ണാടകയെ വൈശാഖ് ചന്ദ്രന്‍ ടോപ്പ് ഓഡറിനെ എറിഞ്ഞിട്ടു. ദേവ്ദത്ത് പഠിക്കല്‍, മായങ്ക് അഗര്‍വാള്‍ തുടങ്ങിയ രാജ്യാന്തര താരങ്ങള്‍ വൈശാഖിന്‍റെ മുന്‍പില്‍ വീണപ്പോള്‍ കര്‍ണാടക 10 ന് 3 എന്ന നിലയിലായി.

സിസോധിയയും (36) മനീഷ് പാണ്ടയും (9) ചേര്‍ന്ന് കൂട്ടുകെട്ടെ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും വിക്കറ്റുകള്‍ നഷ്ടമായി. അഭിനവ് മനോഹറാണ് (27 പന്തില്‍ 46) പിന്നീട് ബൗളിംഗ് ആക്രമണത്തെ ചെറുത്ത് നിന്നത്.

കേരളത്തിനായി വൈശാഖ് 4 വിക്കറ്റ് വീഴ്ത്തി. മിഥുന്‍ 2 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സിജോമോന്‍ ജോസഫ്, ആസിഫ്, ബേസില്‍ തമ്പി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

BOWLERS O R WKTS DOTS ECON
Vaisakh Chandran 4 11 4 16 2.75
Manu Krishnan 3 29 0 9 9.67
Basil Thampi 3 28 1 8 9.33
Sijomon Joseph 2 16 1 4 8
Midhun S (IP) 4 15 2 11 3.75
Asif K M 4 26 1 6 6.5

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം അസറിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗിന്‍റെ കരുത്തില്‍ 20 ഓവറില്‍ നാല് 179 വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുത്തു. 47 പന്തില്‍ 95 റണ്‍സെടുത്ത് പുറത്താകാതെ നിന്ന അസ്ഹറുദ്ദീനാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. അസറിന് പുറമെ ഓപ്പണര്‍ വിഷ്ണു വിനോദ്(34) ഒഴികെ മറ്റാര്‍ക്കും കേരളത്തിനായി തിളങ്ങാനായില്ല.

BATTERS R B SR 4’S 6’S
Vishnu Vinod (wk)c Gowtham K b Suchith J 34 27 125.93 3 1
Rohan S Kunnummalb Suchith J 16 15 106.67 2 0
Mohammed Azharuddeen  not out 95 47 202.13 8 6
Sachin Baby (c)c Suchith J b V Vyshak 8 11 72.73 0 0
Krishna Prasadc Abhinav Manohar b V Vyshak 8 11 72.73 0 0
Abdul Bazith P A not out 9 9 100 1 0
Previous article8 ഫോറും 6 സിക്സും. സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ അസ്ഹറുദ്ദീന്‍ ഷോ
Next articleഓസ്ട്രേലിയക്കെതിരെ അവിശ്വസിനീയ ഫീല്‍ഡിങ്ങ് പ്രകടനവുമായി ബെന്‍ സ്റ്റോക്ക്സ്.