ഓസ്ട്രേലിയക്കെതിരെ അവിശ്വസിനീയ ഫീല്‍ഡിങ്ങ് പ്രകടനവുമായി ബെന്‍ സ്റ്റോക്ക്സ്.

ഓസ്ട്രേലിയക്കെതിരെയുള്ള ടി20 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 8 റണ്‍സിന്‍റെ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 179 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് നിശ്ചിത 20 ഓവറില്‍ 170 റണ്‍സില്‍ എത്താനാണ് സാധിച്ചത്.

മത്സരത്തില്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്സ് അവിശ്വസിനീയമായ ഫീല്‍ഡിങ്ങ് പുറത്തെടുത്തു. സിക്സ് എന്നൊറപ്പിച്ച ഒരു പന്തില്‍ വെറും 2 റണ്ണാക്കി ബെന്‍ സ്റ്റോക്ക്സ് കുറച്ചു.

സാം കരന്‍ എറിഞ്ഞ പന്തില്‍ ലോങ്ങ് ഓഫ് ലക്ഷ്യമാക്കി ഷോട്ട് അടിച്ചു. ഉയര്‍ത്തിയടിച്ച പന്ത് ബൗണ്ടറിയടിക്കും മുന്‍പ് ഉയര്‍ന്ന് ചാടികൊണ്ട് കൈപിടിയില്‍ ഒതുക്കി ഗ്രൗണ്ടിലേക്ക് തിരിച്ചിട്ടു.

5 റൺസ് നേടിയ മിച്ചൽ മാർഷും 23 പന്തിൽ 40 റൺസ് നേടിയ ടിം ഡേവിഡും മാത്രമേ ഓസ്ട്രേലിയൻ നിരയിൽ തിളങ്ങിയുള്ളൂ. ഇംഗ്ലണ്ടിന് വേണ്ടി സാം കറൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.