ക്രിക്കറ്റ് ലോകത്ത് വളരെ ചുരുങ്ങിയ കാലയളവിൽ വളരെയേറെ ആരാധകരെ സ്വന്തമാക്കിയ ഫാസ്റ്റ് ബൗളറാണ് മുഹമ്മദ് സിറാജ്. തന്റെ ബൗളിംഗ് മികവിനൊപ്പം കളിക്കളത്തിലെ പെരുമാറ്റം കൊണ്ടും ഏറെ അഭിനന്ദനങ്ങൾ ക്രിക്കറ്റ് ലോകത്ത് നിന്നും ഏറ്റുവാങ്ങിയിട്ടുള്ള താരമാണ് സിറാജ്. ജീവിതത്തിൽ താൻ നേരിട്ട എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ഇത്ര വലിയ നേട്ടത്തിൽ എത്തിയ സിറാജിന്റെ ജീവിതം വരും തലമുറക്കും പ്രചോദനം എന്നാണ് ചില ക്രിക്കറ്റ് നിരീക്ഷകർ വരെ അഭിപ്രായപെട്ടിട്ടുള്ളത്. ഇപ്പോൾ ലോക ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ മത്സരത്തിലും താരമാണ് സോഷ്യൽ മീഡിയ ചർച്ചകളിലും വാർത്തകളിലും ചർച്ചാവിഷയം.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്ലെയിങ് ഇലവൻ മൂന്ന് പേസ് ബൗളർമാർക്കൊപ്പം രണ്ട് സ്പിന്നർമാരും ഉൾപ്പെടുന്നതാണ്. പക്ഷേ മുഹമ്മദ് സിറാജിന് പ്ലെയിങ് ഇലവനിൽ ഇടം ലഭിച്ചില്ല. ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും എതിരായ പരമ്പരകൾ സിറാജിന്റെ ഏറ്റവും മികച്ച ബൗളിംഗ് നമുക്ക് സമ്മാനിച്ചെങ്കിലും താരത്തെ ഫൈനലിനുള്ള ടീമിൽ ഉൾപെടുത്താൻ കഴിഞ്ഞില്ല. സിറാജിനെ ഒഴിവാക്കിയത് വളരെയേറെ വിമർശനവും കേൾക്കാൻ കാരണമായിരുന്നു. ഫൈനലിൽ താരം ഡ്രസിങ് റൂമിൽ ഇരിക്കുന്ന ചിത്രങ്ങൾ ആരാധകർ പലരും ഷെയർ ചെയ്തിരുന്നു
എന്നാൽ കിവീവിനെതിരായ ഫൈനലിൽ ആദ്യ ഇന്നിങ്സ് ബാറ്റിംഗ് ആരംഭിച്ച ടീം ഇന്ത്യക്ക് മികച്ച തുടക്കം നൽകിയ ഓപ്പണിങ് ബാറ്റ്‌സ്മാൻ ഗില്ലിന് പേസർ ജാമിസൺ ഓവറിൽ പരീക്കേറ്റത് ഏറെ ആശങ്ക ആരാധകർക്ക് നൽകിയിരുന്നു പക്ഷേ താരത്തെ ഫിസിയോ അടക്കം വിശദമായി പരിശോധിച്ചതോടെ എല്ലാ പ്രശ്നങ്ങളും മാറിയിരുന്നു. എന്നാൽ ഗിൽ പരിക്കേറ്റ് നിമിഷ നേരങ്ങൾക്കുള്ളിൽ താരത്തിന് അടുത്തേക്ക് ആദ്യമേ ഓടി എത്തിയത് സിറാജായിരുന്നു. സിറാജ് ഫിസിയോക്ക് മുൻപേ ഡ്രസിങ് റൂമിൽ നിന്നും ഓടി എത്തുന്ന ദൃശ്യങ്ങൾ ഏറെ തരംഗമായി മാറി കഴിഞ്ഞു.