വിക്കറ്റ് വീഴ്ത്താതെ ബൗളർമാർ :ഡാൻസ് കളിച്ച് കോഹ്ലി -വീഡിയോ കാണാം

ക്രിക്കറ്റ്‌ ആരാധകർ ഏവരും ആവേശത്തോടെ കാത്തിരുന്ന ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് ഗംഭീര തുടക്കം.ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കിവീസ് നായകൻ കെയ്ൻ വില്യംസണും സംഘത്തിനും ഏറെ സന്തോഷ വാർത്തകളാണ് ഇപ്പോൾ സതാംപ്ടണിൽ നിന്നും ലഭിക്കുന്നത്. ആദ്യ ദിനം മഴ കാരണം കളി ഇപേക്ഷിച്ചിട്ട് രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് ആദ്യ ഇന്നിങ്സിലെ ആയുസ്സ് മൂന്നാം ദിനം രണ്ടാം സെക്ഷൻ വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കിവീസിന് എതിരെ വമ്പൻ സ്കോർ നെടുവാനാവാതെ ടീം ഇന്ത്യ 217 റൺസിൽ ഓൾഔട്ട്‌ ആയി.

ഇന്ത്യൻ നിരയിൽ മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കുവാനാവാതെ നായകൻ കോഹ്ലി, ഉപനായകൻ അജിങ്ക്യ രഹാനെ എന്നിവർ മൂന്നാം ദിനം മടങ്ങിയപ്പോൾ വാലറ്റത്ത് ജഡേജ, അശ്വിൻ എന്നിവരുടെ ബാറ്റിങ്ങാണ് സ്കോർ ഇരുന്നൂറ് കടത്തിയത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ കിവീസ് ടീമിന് ഇതുവരെ വിക്കറ്റ് നഷ്ടമായിട്ടില്ലയെ ന്നതാണ് പ്രധാനവും ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർക്ക് വളരെയേറെ നിരാശ സമ്മാനിക്കുന്നതും.

അതേസമയം ഇന്ത്യൻ ടീമിന്റെ ബൗളിംഗ് പുരോഗമിക്കവേ സ്ലിപ്പിൽ ഫീൽഡ് ചെയ്ത നായകൻ കോഹ്ലിയുടെ ചില പ്രവർത്തികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ഒപ്പം ക്രിക്കറ്റ്‌ ആരാധകരിൽ പോലും ഏറെ ചർച്ചയായി മാറുന്നത്. സ്ലിപ്പിൽ ഫീൽഡ് ചെയ്യുന്ന കോഹ്ലി ഗ്രൗണ്ടിലെ കാണികൾക്ക് ഏറെ ഊർജം സമ്മാനിക്കാനായി ചില നൃത്ത ചുവടുകൾ വെച്ചത് ക്രിക്കറ്റ് ലോകത്ത് പുതിയ അനുഭവമായി. വളരെയേറെ തവണ മുൻപും വിരാട് കോഹ്ലി ഗ്രൗണ്ടിൽ ഡാൻസ് ചെയ്യുന്ന വീഡിയോകൾ വളരെ തരംഗമായി മാറിയിട്ടുണ്ട്. ഇന്നലെ അനായാസം ബാറ്റ് ചെയ്ത കോഹ്ലിക്ക് ഇന്ന് ഒരു റൺസ് പോലും കൂട്ടിച്ചേർക്കാൻ കഴിഞ്ഞില്ല. കിവീസ് ബൗളർമാരുടെ ശക്തമായ ബൗളിംഗിന് മുൻപിൽ കോഹ്ലി നിഷ്പ്രഭനായി എന്നാണ് ക്രിക്കറ്റ്‌ ലോകം ഇപ്പോൾ വിലയിരുത്തുന്നത്.