കോഹ്ലി ഇങ്ങനെ കളിച്ചല്ലോ വിശ്വസിക്കാൻ കഴിയുന്നില്ല :വിമർശനവുമായി ആകാശ് ചോപ്ര

Kyle Jamieson

ക്രിക്കറ്റ്‌ ആരാധകരുടെ ആവേശത്തിന് ഇരട്ടി മധുരം നൽകി ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ മഴ മേഘങ്ങൾ മാറിയപ്പോൾ ഇന്ത്യ :കിവീസ് മത്സരം പുരോഗമിക്കുന്നു. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കിവീസ് നായകൻ കെയ്ൻ വില്യംസൺ തന്റെ ശക്തരായ ബൗളിംഗ് നിരയാൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരെ വരിഞ്ഞുമുറുക്കിയപ്പോൾ ഇന്ത്യൻ സ്കോർ 217 റൺസിൽ അവസാനിച്ചു. മികച്ച തുടക്കം ലഭിച്ചിട്ടും വമ്പൻ സ്കോർ നെടുവാനാവാതെ നായകൻ കോഹ്ലി, ഉപനായകൻ അജിങ്ക്യ രഹാനെ എന്നിവർ പുറത്തായത്തോടെ ഒന്നാം ഇന്നിങ്സിൽ കുറ്റൻ സ്കോറെന്ന ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളുടെ പ്രതീക്ഷകളും അതോടെ അവസാനിച്ചു.കിരീട പോരാട്ടത്തിൽ ഈ കുഞ്ഞൻ സ്കോർ ഭീഷണിയാകുമോ എന്ന ആശങ്കയിലാണ് ആരാധകർ.

എന്നാൽ നായകൻ കോഹ്ലിയടക്കം ബാറ്റ്‌സ്മന്മാരുടെ ബാറ്റിംഗ് ശൈലി ഇപ്പോൾ വിമർശനത്തിന് വിധേയമാവുകയാണ്. സ്കോർ നേടാൻ നോക്കാതെ പലരും അനാവശ്യമായി ഡോട്ട് ബോളുകൾ കളിച്ചെന്നാണ് പല ആരാധകരുടെയും വിമർശനം. കൂടാതെ കിവീസ് ബൗളർമാരുടെ പ്ലാനിൽ കോഹ്ലി അടക്കം എല്ലാവരും വീണതായും മിക്ക ആരാധകരും ചൂണ്ടികാണിക്കുന്നു. പക്ഷേ ഇപ്പോൾ മറ്റൊരു പ്രധാന കാര്യം ആദ്യ ഇന്നിങ്സിൽ ഇന്ത്യൻ ടീം ബാറ്റിങ്ങിൽ സംഭവിച്ചതായി വിശദീകരിക്കുകയാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ ക്രിക്കറ്റ്‌ കമന്റേറ്ററുമായ ആകാശ് ചോപ്ര.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.

കോഹ്ലിയുടെ ഭാഗത്ത്‌ നിന്നും വളരെ വ്യത്യസ്തമായൊരു ബാറ്റിംഗ് ശൈലിയും ഒപ്പം പ്രകടനവുമാണ് ഇന്നലെ കണ്ടത് എന്നാണ് ചോപ്രയുടെ അഭിപ്രായം. “കോഹ്ലി എല്ലാം തരത്തിലും ഇന്നലെ സമ്മർദ്ദത്തിലായിരുന്നു. രോഹിത്, പൂജാര എന്നിവർ തുടക്കത്തിലേ പുറത്തായത് മനസ്സിലാക്കിയാണ് താരം കളിച്ചത്.126 പന്തുകൾ ആദ്യ ദിനം നേരിട്ട കോഹ്ലി വെറും ഒരു ബൗണ്ടറി മാത്രമാണ് നേടിയത് ബൗളർമാരെ സമ്മർദ്ദത്തിലാക്കി തന്റെ മനോഹര ഷോട്ടുകൾ കളിക്കുന്ന കോഹ്ലി ഇന്നലെ അവസരത്തിനൊത്ത് തന്റെ ശൈലിയിൽ മാറ്റങ്ങൾ കൊണ്ടുവന്നെന്ന് നമുക്ക് മനസ്സിലാക്കാം ” ആകാശ് ചോപ്ര അഭിപ്രായം വിശദീകരിച്ചു.

കോഹ്ലിയുടെ ഈ മാറ്റത്തെ വാനോളം പുകഴ്ത്തുകയാണ് ചോപ്ര. “സാഹചര്യം മനസ്സിലാക്കി കോഹ്ലി കളിച്ചു എന്നതാണ് സത്യം.ബാക്ക് ഫുട്ടിൽ അധികം കളിച്ച് റിസ്ക് എടുക്കാൻ കോഹ്ലി തയ്യാറായില്ല. ഇംഗ്ലണ്ടിലെ സ്വിങ്ങ് ഏറെ ലഭിക്കുന്ന പിച്ചകളിൽ സ്ട്രൈക്ക് റൊട്ടേഷനിൽ പ്രാധാന്യം നൽകുന്ന കോഹ്ലി ശൈലി എല്ലാവരും മാതൃകയാക്കണം. നേരിട്ട അഞ്ചാമത്തെ പന്തിൽ ഫോർ അടിച്ച കോഹ്ലി പിന്നീട് ബൗണ്ടറി ഒന്നുംതന്നെ നേടിയില്ലയെന്നത് ശ്രേദ്ദേയം.”ചോപ്ര വാചാലനായി.

Scroll to Top