ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ഏകദിന ക്രിക്കറ്റ് പരമ്പര 3-0ന് വൈറ്റ് വാഷ് ചെയ്തു ശിഖർ ധവാനും ടീമും. മൂന്ന് മത്സരങ്ങളിലും വെസ്റ്റ് ഇൻഡീസ് ടീമിനെ തകർത്താണ് ഇന്ത്യൻ ടീമിന്റെ കുതിപ്പ്. വെസ്റ്റ് ഇൻഡീസ് മണ്ണിൽ അവർക്ക് എതിരെ ആദ്യമായിട്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഏകദിന പരമ്പര തൂത്തുവാരുന്നത്. കളിയിൽ മഴ പല തവണ വില്ലനായി എത്തിയെങ്കിലും വെസ്റ്റ് ഇൻഡീസ് ടീം മറുപടി ബാറ്റിങ്ങിൽ 26 ഓവറിൽ ആൾ ഔട്ട് ആയി, ഇന്ത്യൻ ജയം ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം പൂർത്തിയായി. ക്യാപ്റ്റൻ ശിഖർ ധവാൻ വിൻഡീസ് മണ്ണിൽ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യത്തെ ഇന്ത്യൻ നായകനുമായി
അതേസമയം ഇന്നലെ ഇന്ത്യൻ ക്യാമ്പിൽ ജയത്തിനിടയിലും വേദനയായി മാറിയത് ഓപ്പണർ ശുഭ്മാൻ ഗില്ലാണ്. ഇന്നലെ കളിയിൽ മനോഹരമായി ബാറ്റ് വീശിയ ഗിൽ ഒരുവേള സെഞ്ച്വറി നേടുമെന്ന് തോന്നിച്ചെങ്കിലും യുവ താരത്തിന്‍റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി മാറിയത് മഴയാണ്. മഴ വില്ലനായി എത്തിയതോടെ താരം 98 റൺസിൽ നോട്ട് ഔട്ടായി നില്‍ക്കേണ്ടി വന്നു.
ഇന്ത്യൻ ഇന്നിങ്സിൽ പല തവണ മഴ വില്ലനായി എത്തിയെങ്കിലും മനോഹരമായി വെസ്റ്റ് ഇൻഡീസ് ബൌളിംഗ് നിരക്ക് എതിരെ ബാറ്റിംഗ് തുടർന്ന ഗിൽ കന്നി ഏകദിന സെഞ്ച്വറിയാണ് സ്വപ്നം കണ്ടത്. എന്നാൽ ഇന്ത്യന്‍ സ്‌കോര്‍ 225ല്‍ നില്‍ക്കവെ വീണ്ടും കനത്ത മഴയെത്തിയത് ഇന്ത്യൻ ഇന്നിംഗ്സ് അവസാനിപ്പിക്കാൻ കാരണമായി മാറി.ആറ് റൺസുമായി സഞ്ജുവും 98 റൺസുമായി ഗില്ലും ക്രീസിൽ നിൽക്കവേ ഇന്ത്യൻ ഇന്നിങ്സ് അവസാനിച്ചു. ഇതോടെ 98 ബോളിൽ 98 റൺസ് നേടിയ ഗില്ലിനു ബാറ്റിംഗ് അവസാനിപ്പിക്കേണ്ടി വന്നു
ഒരിക്കൽ കൂടി മഴ കാരണം ഏറെ നേരം കളി നിര്‍ത്തി വെക്കുകയും ചെയ്തതോടെ ഉടനെ അമ്പയർമാർ വെസ്റ്റ് ഇന്‍ഡീസിനായി ഡക്ക് വര്‍ത്ത് ലൂയീസ് നിയമപ്രകാരം സ്‌കോര്‍ പുനര്‍നിര്‍ണയിക്കുകയും വിൻഡീസ് വിജയലക്ഷ്യം പുനർനിശ്ചയിക്കുകയും ചെയ്തു. ഇതോടെ തന്റെ കന്നി സെഞ്ച്വറി എന്നുള്ള ഗിൽ സ്വപ്നം ഒരിക്കൽ കൂടി വിഫലം.പരമ്പരയിൽ ആകെ 205 റൺസ് നേടിയ ഗിൽ മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ് പുരസ്‌കാരം നേടി.
” നൂറ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ അത് (മഴ) എന്റെ നിയന്ത്രണത്തിലായിരുന്നില്ല. ആദ്യ രണ്ട് ഏകദിനങ്ങളിൽ ഞാൻ പുറത്തായതിൽ വളരെ നിരാശയുണ്ട്. ഇന്ന് ഞാൻ പന്തിന് അനുസരിച്ച് കളിക്കാൻ ശ്രമിച്ചു, എനിക്ക് ഒരു ഓവർ കൂടി വേണമായിരുന്നു, അതിനായി ഞാൻ പ്രതീക്ഷിച്ചു. എന്റെ പ്രകടനത്തിൽ സന്തോഷമുണ്ട്. ” മത്സര ശേഷം ഗില്‍ പറഞ്ഞു