ഏകദിന ലോകകപ്പില്‍ ശ്രദ്ധിക്കേണ്ടത് ഈ കാര്യം. നിര്‍ദ്ദേശവുമായി വസീം ജാഫര്‍

indian team worldcup 2021

അടുത്ത വർഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിന് ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ഇപ്പോഴിതാ ടൂര്‍ണമെന്‍റിനു മുന്നോടിയായി ഇന്ത്യ ഓൾറൗണ്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വസീം ജാഫർ അഭിപ്രായപ്പെട്ടു. മികച്ച ശാരീരികക്ഷമതയുള്ള ഏതാനും ഓൾറൗണ്ടർമാർ ടീമിന് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനായി, ഹാർദിക് പാണ്ഡ്യയെയും രവീന്ദ്ര ജഡേജയെയും പോലുള്ള കളിക്കാർ മികച്ച ശാരീരികാവസ്ഥയിലായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്

2011 ലോകകപ്പിനു ശേഷം ഇന്ത്യക്ക് ഇതുവരെ ലോകകപ്പ് സ്വന്തമാക്കാനായിട്ടില്ലാ. കഴിഞ്ഞ ഏകദിന ലോകകപ്പുകളില്‍ സെമിഫൈനലില്‍ തോല്‍ക്കാനായിരുന്നു ഇന്ത്യയുടെ വിധി. 2011 ൽ സ്വന്തം മണ്ണിൽ ഐസിസി പുരുഷ ലോകകപ്പ് ഫൈനൽ നേടിയ ആദ്യ ടീമായിരുന്നു ഇന്ത്യ, അതിനുശേഷം ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഇത് പിന്തുടരുന്നു. ഈ പാരമ്പര്യം തുടരാനും 2023 ടൂർണമെന്റിൽ തങ്ങളുടെ മൂന്നാം ലോകകപ്പ് നേടാനുമാണ് ഇന്ത്യൻ ടീം പ്രതീക്ഷിക്കുന്നത്.

hardik pandya 2 wickets

2011 എഡിഷനിലെ ഇന്ത്യയുടെ വിജയത്തെ പാര്‍ട്ടൈം ബോളര്‍മാര്‍ സ്വാധീനിച്ചിരുന്നു. വരാനിരിക്കുന്ന ലോകകപ്പിലും അത് നിര്‍ണായകമാകുമെന്നും വസീം ജാഫർ ഉറപ്പിച്ചു പറയുകയാണ്. “2023 ലോകകപ്പിന് മുമ്പ്, ഒരു ഓൾറൗണ്ടറെ കണ്ടെത്തുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണം. രവീന്ദ്ര ജഡേജയോടൊപ്പം ഹാര്‍ദ്ദിക്ക് പാണ്ട്യ പന്തെറിഞ്ഞാല്‍ ടീമിനു വളരയേറെ ബാലന്‍സ് നല്‍കും. ”

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.
131019

“രണ്ട് ഓൾറൗണ്ട് കളിക്കാർ ഉള്ളത് നല്ലതാണ്. 2011 ലോകകപ്പില്‍ ബോളെറിയാന്‍ ഒരുപാട് ഒപ്ഷന്‍സ് ഉണ്ടായിരുന്നു. പന്തുമായി സുരേഷ് റെയ്‌നയ്ക്കും വീരേന്ദർ സെവാഗിനും സംഭാവന നൽകാൻ കഴിഞ്ഞു. തന്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിന് പുറമേ, യുവരാജ് സിംഗ്, പ്രത്യേകിച്ച്, ബൗളിംഗ് സംഭാവനകൾ നൽകിയിട്ടുണ്ട്,” വസീം ജാഫർ ഒരു അഭിമുഖത്തിൽ പറഞ്ഞു. അടുത്ത ഏകദിന ലോകകപ്പ് 2023 ഒക്ടോബറിലും നവംബറിലുമായാണ് ഇന്ത്യയിൽ നടക്കുന്നത്

Scroll to Top