ചതിച്ചത് ഐപില്ലോ : ബൗളിംഗ് കോച്ച് പറയുന്നു

20211105 234254

ഇത്തവണത്തെ ടി :20 ലോകകപ്പിൽ ഏറ്റവും അധികം ക്രിക്കറ്റ്‌ ആരാധകരെ വിഷമിപ്പിച്ചത് പ്രാഥമിക റൗണ്ടിലെ ടീം ഇന്ത്യയുടെ പുറത്താകൽ തന്നെയാണ്. ഇത്തവണത്തെ ചാമ്പ്യൻഷിപ്പ് കിരീടം നേടാനുള്ള ടീം എന്നൊരു വിശേഷണം നേടിയ വിരാട് കോഹ്ലിക്കും ടീമിനും പക്ഷേ മുൻപെന്നും ഇല്ലാത്തവിധം പ്ലാനുകൾ എല്ലാം പിഴക്കുന്നതാണ് നമുക്ക് എല്ലാം കാണുവാൻ സാധിച്ചത്. പാകിസ്ഥാൻ, ന്യൂസിലാൻഡ് ടീമുകളോട് സർപ്രൈസ് തോൽവി വഴങ്ങിയ ഇന്ത്യൻ ടീം എല്ലാ ആരാധകരിലും പിന്നീടുള്ള രണ്ട് കളികൾ ജയിച്ച് പ്രതീക്ഷ നൽകിയെങ്കിലും സെമി യോഗ്യത നേടുവാനായി അത് ഒരിക്കലും പര്യാപ്തമായിരുന്നില്ല. ഇന്ത്യൻ ടീമിന്റെ ഈ ഒരു തിരിച്ചധിക്കുള്ള പ്രധാനപ്പെട്ട കാരണമായി മുൻ താരങ്ങളും ക്രിക്കറ്റ്‌ നിരീക്ഷകരും കുറ്റം പറയുന്നത് ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്‌ നിലപാടുകളെയാണ്. അതിവേഗത്തിൽ ഐപിൽ നടത്താനുള്ള ബിസിസിഐയുടെ തിടുക്കമാണ് എല്ലാ പ്രശ്നങ്ങൾക്കുമുള്ള കാരണമെന്നും അവർ അഭിപ്രായപെടുന്നു.

ഇപ്പോൾ ഈ വിഷയത്തിൽ ചില ചർച്ചകൾക്ക് തുടക്കം കുറിക്കുകയാണ് ബൗളിംഗ് കോച്ച് ഭരത് അരുൺ. മുൻപ് ലോകകപ്പിനിടയിൽ ആവശ്യമായ ഇടവേള തനിക്ക് അടക്കം ലഭിക്കുന്നില്ലെന്നുള്ള സ്റ്റാർ പേസർ ബുംറയുടെ അഭിപ്രായം വിവാദമായി മാറിയിരുന്നു. ഇക്കഴിഞ്ഞ 6 മാസമായി കളിക്കുകയാണെന്ന് പറഞ്ഞ ബുംറ ഒരുവേള കളിക്കാരുടെ പ്രകടനം ഇക്കാരണത്താൽ മോശമായിരിക്കാം എന്നും തുറന്നടിച്ചു. ഇപ്പോൾ ബുംറക്ക്‌ പിന്തുണയുമായി എത്തുകയാണ് ഇന്ത്യൻ ടീം ബൗളിംഗ് കോച്ച്

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

“ഐപിഎല്ലിനും ലോകകപ്പിനുമിടയിൽ അൽപ്പം കൂടി ബ്രേക്ക്‌ ആവശ്യമല്ലേ എന്നൊരു തോന്നൽ ഞങ്ങൾക്ക് എല്ലാം ഉണ്ട്. കഴിഞ്ഞ ആറ് മാസമായി എല്ലാ താരങ്ങളും തുടർച്ചയായി മത്സരങ്ങൾ കളിക്കുകയാണ്. താരങ്ങൾ പലരും വീട്ടിൽ പോലും പോയിട്ടില്ല. അവർ എല്ലാം ശക്തമായ ബയോ ബബിളിൽ തന്നെ തുടരുകയാണ്. എങ്ങനെയാണ് ഇത്ര കാലം ബയോ ബബിളിൽ തുടരുക എന്ന ചോദ്യം ഉയരുന്നുണ്ട് എങ്കിലും അവർ എല്ലാം വളരെ നിർണായകമായ ഒരു കാലയളവിലൂടെയാണ് പോയത്. ടി :20 ലോകകപ്പും ഐപില്ലും തമ്മിലുള്ള ആ ചെറിയ ഇടവേളക്ക് പകരം അൽപ്പം കൂടി സാവകാശം ലഭിച്ചിരുന്നേൽ താരങ്ങൾ പ്രകടനത്തെ അത് സഹായിച്ചേനെ “ഭരത് അരുൺ അഭിപ്രായം വിശദമാക്കി

Scroll to Top