ഇത്തവണത്തെ ഐപിഎൽ പതിനഞ്ചാം സീസണിലെ ഏറ്റവും വലിയ പരാജയപ്പെട്ട താരങ്ങളിൽ രണ്ടുപേരാണ് ഇന്ത്യൻ നായകൻ രോഹിത് ശർമയും മുൻ നായകൻ വിരാട് കോഹ്ലിയും. ആരാധകർക്ക് ഓർത്തിരിക്കാൻ ഒരു കാര്യവും സമ്മാനിക്കാൻ ഇരു താരങ്ങൾക്ക് ഇത്തവണ സാധിച്ചിട്ടില്ല. ടീമിനുവേണ്ടി ബാറ്റിംഗിൽ കാര്യമായ സംഭാവന നൽകുന്നതിൽ ഇരുതാരങ്ങളും അമ്പേ പരാജയപ്പെട്ടു.
14 മത്സരങ്ങളിൽനിന്ന് ഒരു ഫിഫ്റ്റി പോലും നേടാൻ സാധിക്കാതെ 19.14 ശരാശരിയിൽ രോഹിത് നേടിയത് വെറും 268 റൺസാണ്. മുൻ നായകൻ വിരാട് കോഹ്ലിലേക്ക് വരുമ്പോൾ 22.73 ശരാശരിയിൽ താരം നേടിയത് 341 റൺസാണ്. ഇപ്പോഴിതാ അടുത്ത് ഐ പി എൽ സീസണുകളിൽ രോഹിത്തിനെയും കോഹ്‌ലിയെയും കാണാൻ സാധിക്കുമോ എന്ന ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇതിഹാസ പാകിസ്ഥാൻ പേസർ ഷുഹൈബ് അക്തർ.
“രോഹിത് ശര്‍മ, വിരാട് കോലി എന്നിവരുടെ അവസാനത്തെ ഐപിഎല്‍ അല്ലെങ്കില്‍ ടി20 ലോകകപ്പ് ആണോ ഇത്തവണത്തേത് എന്നാണ് കാണാനിരിക്കുന്നത്. ഫോം നിലനിര്‍ത്താന്‍ രണ്ടു പേര്‍ക്കും മേല്‍ സമ്മര്‍ദ്ദമുണ്ടാവും. കരിയറിന്റെ വരാനിരിക്കുന്ന ഘട്ടങ്ങളില്‍ ഈ സമ്മര്‍ദ്ദം കൂടിക്കൊണ്ടിരിക്കുകയും ചെയ്യും. ഉദാഹരണത്തിന് സെഞ്ച്വറി നേടാന്‍ സാധിക്കാത്തതിന്റെ പേരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരേ ഒരു സമയത്തു നിരന്തരം ചോദ്യങ്ങളുയര്‍ന്നിരുന്നു.
കരിയറില്‍ കത്തി നില്‍ക്കുന്ന സമയത്ത് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 100 സെഞ്ച്വറികളെന്ന റെക്കോര്‍ഡ് വിരാട് കോലി തകര്‍ക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ 2019നു ശേഷം ഒരു സെഞ്ച്വറി പോലും അദ്ദേഹത്തിനു നേടാനായില്ല. 71 സെഞ്ച്വറികളാണ് കോലിയുടെ സമ്പാദ്യം. ഫോമിലേക്കു മടങ്ങിയെത്തി സച്ചിന്റെ റെക്കോര്‍ഡ് കോലി തിരുത്തുന്നത് കാണാന്‍ ഞാന്‍ ആഹ്രഹിക്കുന്നു.
കരിയറിന്റെ അവസാന ഘട്ടത്തില്‍ എല്ലാ മല്‍സരങ്ങളിലും മികച്ച പ്രകടനം നടത്തേണ്ടത് അനിവാര്യവും അല്ലെങ്കില്‍ നിങ്ങളുടെ ഉത്തരവാദിത്വവുമായി മാറും. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കുമേല്‍ ഒരുപാട് പ്രതീക്ഷകളുണ്ട്. കോലിക്ക് എന്തു സംഭവിക്കുമെന്ന് ദൈവത്തിനറിയാം. എന്നാല്‍ കോലി 110 സെഞ്ച്വറികള്‍ നേടുകയെന്നത് എന്റെ ആഗ്രഹമാണ്. മാത്രലമല്ല തന്റെ ലക്ഷ്യങ്ങള്‍ വലുതായി നിലനിര്‍ത്തുകയും വേണം. പക്ഷെ ഈ സന്ദര്‍ഭത്തില്‍ കോലിയുടെ ആത്മവിശ്വാസും മനോവീര്യവും കുറഞ്ഞിട്ടുണ്ടാവും. ഇന്ത്യക്കു വേണ്ടി നന്നായി പെര്‍ഫോം ചെയ്യുന്നതിലൂടെ മാത്രമ ഇതു വര്‍ധിക്കാന്‍ പോവുന്നുള്ളൂ.”-അക്തർ പറഞ്ഞു.