“എന്റെ നമ്പര്‍ വണ്‍ ഫാന്‍ ഇല്ലാതായി, ഇനി ഞാനെന്തിന് കളിക്കണം”; അർജൻ്റൈൻ സൂപ്പർ താരം ബൂട്ട് അഴിച്ചു.

അർജൻ്റീനൻ ഫുട്ബോളിലെ ഇതിഹാസതാരങളിൽ ഒരാളാണ് കാർലോസ് ടെവെസ്. ബൊക്ക ജൂനിയേഴ്‌സ് ക്ലബ്ബിൻ്റെ താരമായിരുന്ന ടെവസ് കഴിഞ്ഞ ഒരു വർഷമായി ടീമിൽ കളിക്കുന്നുണ്ടായിരുന്നില്ല. ഇപ്പോഴിതാ ഫുട്ബോളിൽ നിന്നും വിരമിച്ചിരിക്കുകയാണ് താരം.

പിതാവിൻ്റെ മരണം മൂലം ആണ് താരം ഫുട്ബോൾ അവസാനിപ്പിക്കാൻ തീരുമാനിച്ചത്. തൻ്റെ നമ്പർ വൺ ഫാൻ ഇല്ലാതായെന്നും ഇനി എന്തിനാണ് ഞാൻ കളിക്കുന്നത് എന്നാണ് ടെവെസ് ചോദിക്കുന്നത്. ഇനിയും കളിക്കാൻ ആഗ്രഹം ഉണ്ടെങ്കിലും ഇനിയുള്ള സമയം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ആണ് തീരുമാനിക്കുന്നത് എന്നും താരം വ്യക്തമാക്കി.

images 1

ഫുട്ബോളിനായി തൻ്റെ ഉള്ളിലെ പ്രതിഭ മുഴുവൻ നൽകിയെന്നും ഇനി ഒന്നും നൽകാൻ ഇല്ലെന്നും താരം വ്യക്തമാക്കി. താരത്തിൻ്റെ ഫുട്ബോൾ കരിയർ തുടങ്ങിയത് ബൊക്ക ജൂനിയേഴ്സിലൂടെ ആയിരുന്നു. 11 കിരീടങ്ങൾ ടീമിനൊപ്പം നേടിയ താരത്തിന് അവിടെത്തന്നെ കരിയർ അവസാനിപ്പിക്കാൻ സാധിച്ചു.

images 2


38 വയസുകാരനായ ടെവസ് അർജൻ്റീനക്ക് വേണ്ടി 73 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, വെസ്റ്റ് ഹാം യുണൈറ്റഡ്, യുവൻ്റസ് എന്നീ വമ്പൻ ക്ലബ്ബുകളിലും താരം കളിച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ്നൊപ്പം 2 പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും താരം നേടിയിട്ടുണ്ട്.