ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഏവരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പരമ്പരയാണ് വരാനിരിക്കുന്ന ലങ്കക്ക് എതിരായ ലിമിറ്റഡ് ഓവർ പരമ്പര.പ്രമുഖ താരങ്ങളുടെ അഭാവത്തിൽ ഓപ്പണർ ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ ടീമിൽ യുവതാരങ്ങളും ഒപ്പം പുതുമുഖ താരങ്ങളും സ്ഥാനം നേടി. മലയാളി താരം സഞ്ജു സാംസണും പര്യടനത്തിനുള്ള ഏകദിന, ടി :20 ടീമുകളിൽ സ്ഥാനം നേടിയപ്പോൾ ഇന്ത്യൻ ടീമിനെ ലങ്കയിൽ പരിശീലിപ്പിക്കുക മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാഡമി ചെയർമാൻ കൂടിയായ രാഹുൽ ദ്രാവിഡാണ്. മുൻപ് രാഹുൽ ദ്രാവിഡ് അണ്ടർ 19 ടീമിനേയും ഇന്ത്യൻ എ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് സീനിയർ ടീമിന്റെ കോച്ച് എന്ന റോളിൽ എത്തുന്നത്
അതേസമയം ഇന്നലെ ശ്രീലങ്കയിലേക്ക് പറക്കും മുൻപായി മാധ്യമങ്ങളെ കണ്ട നായകൻ ശിഖർ ധവാനും കോച്ച് രാഹുൽ ദ്രാവിഡും വരാനിരിക്കുന്ന പരമ്പര എത്ര പ്രധാനമാണെന്ന് വിശദമാക്കി. ആദ്യമായി ക്യാപ്റ്റൻസി ഏറ്റെടുക്കുമ്പോൾ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് പറയുകയാണ് ധവാൻ.നായകനായി വരുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് പറഞ്ഞ ധവാൻ കോച്ച് രാഹുൽ ദ്രാവിഡിന്റെ പരിശീലനം എല്ലാവർക്കും ഒരു പുത്തൻ അനുഭവവും കരിയറിലെ ഒരു അനുഗ്രഹവുമാണെന്ന് ധവാൻ കൂട്ടിച്ചേർത്തു.
“മുംബൈയിലെ ക്വാറന്റൈൻ ദിവസങ്ങൾ താരങ്ങൾക്കിടയിൽ ഒത്തൊരുമക്ക് ഏറെ സഹായിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ലഭിച്ച ക്യാപ്റ്റൻസിയുടെ മഹത്വം ഞാൻ തിരിച്ചറിയുന്നു. ലങ്കക്ക് എതിരെ എല്ലാ മത്സരവും ജയിക്കുകയെന്നതാണ് ലക്ഷ്യം. ദ്രാവിഡ് സാറിന്റെ പരിശീലനം ടീമിലെ എല്ലാ കളിക്കാർക്കും ഗുണം ചെയ്യും ” ധവാൻ അഭിപ്രായം വിശദമാക്കി
ഇന്ത്യൻ സ്‌ക്വാഡ് :ശിഖർ ധവാൻ, പൃഥ്വി ഷാ, ദേവദത്ത് പടിക്കൽ,ഋതുരാജ് ഗെയ്ക്വാദ്, മനീഷ് പാണ്ഡെ, സൂര്യ കുമാർ യാദവ്, ഹാർദിക് പാണ്ട്യ,സഞ്ജു സാംസൺ, ഇഷാൻ കിഷൻ,നിതീഷ് റാണ,ഭുവനേശ്വർ കുമാർ,ദീപക് ചഹാർ, രാഹുൽ ചഹാർ, യുസ്വെന്ദ്ര ചാഹൽ, കൃഷ്ണപ്പ ഗൗതം, കൃനാൽ പാണ്ട്യ, കുൽദീപ് യാദവ്,വരുൺ ചക്രവർത്തി, നവദീപ് സെയ്‌നി, ചേതൻ സക്കറിയ