ടി :20 ലോകകപ്പിൽ അവർ ഇന്ത്യൻ ബൗളിങ്ങിനെ നയിക്കും :തുറന്ന് പറഞ്ഞ് ആകാശ് ചോപ്ര

ടെസ്റ്റ് ലോകകപ്പ് അവസാനിച്ചതോടെ എല്ലാ ക്രിക്കറ്റ്‌ ആരാധകരുടെയും ശ്രദ്ധ ഇപ്പോൾ വരാനിരിക്കുന്ന ഐസിസി ടി :20 ലോകകപ്പിലേക്കാണ്. ഇന്ത്യയിൽ തന്നെ സെപ്റ്റംബർ :ഒക്ടോബർ മാസങ്ങളിൽ ആരംഭിക്കുന്ന ലോകകപ്പ് ഇന്ത്യൻ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് ദിവസങ്ങൾ ശേഷം തുടങ്ങുമെന്നാണ് സൂചന.ഇത്തവണത്തെ ടി :20 ലോകകപ്പിൽ കിരീടം സ്വന്തമാക്കി ഏറെ നാളത്തെ കിരീട വരൾച്ചക്ക് അന്ത്യം കുറിക്കാമെന്നാണ് ആരാധകരും ഇന്ത്യൻ ടീം മാനേജ്മെന്റും പ്രതീക്ഷിക്കുന്നത്. ടി:20 ലോകകപ്പിനുള്ള മികച്ച സ്‌ക്വാഡിനെ ഒരുക്കുവാനുള്ള തയ്യാറെടുപ്പിലാണ്. ഒപ്പം മലയാളി താരം സഞ്ജു.വി.സാംസൺ അടക്കം ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം ആഗ്രഹിക്കുന്നുണ്ട്.

എന്നാൽ ടി :20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ബൗളിംഗ് ലൈനപ്പിനെ കുറിച്ച് ചർച്ചകൾ ക്രിക്കറ്റ്‌ ലോകത്തിപ്പോൾ ഏറെ സജീവമായി കഴിഞ്ഞു. ഇക്കാര്യത്തിൽ ആരാധകാരുമായി അഭിപ്രായങ്ങൾ വിശദമാക്കുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ്‌ നിരീക്ഷകനുമായ ആകാശ് ചോപ്ര.ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് ഡിപ്പാർട്മെന്റിനെ കുറിച്ച് സംസാരിക്കുന്ന ആകാശ് ചോപ്ര പേസ് ബൗളർ മുഹമ്മദ്‌ ഷമി ലോകകപ്പ് ടീമിൽ എത്തുവാനും ഒരു സാധ്യതയില്ലെന്ന് അഭിപ്രായപെടുന്നു.

“ടി :20 ലോകകപ്പിൽ ഇന്ത്യൻ ടീമിലേക്ക് യാതൊരു ചർച്ചകളും കൂടാതെ നമുക്ക് സെലക്ട്‌ ചെയ്യുവാൻ കഴിയുന്ന പേസ് ബൗളർമാരാണ് ഭുവനേശ്വർ കുമാർ, ജസ്‌പ്രീത് ബുറ, ദീപക് ചഹാർ,നടരാജൻ എന്നിവർ. ഫാസ്റ്റ് ബൗളർമാരുടെ എണ്ണം നമുക്ക് വളരെയേറെയാണ്. അനുഭവ സമ്പത്തിന്റെ കൂടി അടിസ്ഥാനത്തിൽ ഞാൻ ഉമേഷ്‌ യാദവിനെ ടീമിലേക്ക് സ്ഥാനം നൽകിയാലും ഷമി ടി :20 ടീമിൽ കളിക്കാനുള്ള സാധ്യത വിരളമാണ് ” ചോപ്ര അഭിപ്രായം വിശദമാക്കി

മുഹമ്മദ്‌ ഷമി മുൻപും ഇന്ത്യൻ ടി :ട്വന്റി ടീമിൽ കളിച്ചിട്ടുണ്ട് എന്ന് പറഞ്ഞ ചോപ്ര ഷമിയിൽ നിന്നും ഇതുവരെ അസാധ്യ പ്രകടനമുണ്ടായിട്ടില്ല എന്നും അഭിപ്രായം തുറന്ന് പറഞ്ഞു.ഐപിഎല്ലിൽ അടക്കം ഷമി പഞ്ചാബ് കിങ്‌സ് ടീമിനായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട് പക്ഷേ അദ്ദേഹത്തെ ഞാൻ ടി :20 ലോകകപ്പിന് ഒരു പ്രധാന ബൗളറായി കാണുന്നില്ല. പരിക്കിന് ശേഷം തിരിച്ചുവരവിൽ ഷമി ആ പഴയ ഫ്ലോ തിരികെ പിടിച്ചിട്ടില്ല ” ചോപ്ര അഭിപ്രായം വ്യക്തമാക്കി.