പൂജാരയെ ഇന്ത്യൻ ടീം ഒഴിവാക്കുമോ :മറുപടി നൽകി സുനിൽ ഗവാസ്ക്കർ

സതാംപ്ടണിൽ അവസാനിച്ച പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ഇന്ത്യൻ ടീമിന്റെ തോൽവി ടീം മാനേജ്മെന്റിനും ഒപ്പം നായകൻ വിരാട് കോഹ്ലിക്കും എതിരെ അതിരൂക്ഷ വിമർശനങളാണ് ഉയർത്തുന്നത്. എട്ട് വിക്കറ്റിനാണ് ന്യൂസിലാൻഡ് ടീം ഇന്ത്യയെ ഫൈനലിൽ തോൽപ്പിച്ചത്. വളരെ ഏറെ ആകാംക്ഷയോടെ കളിക്കുവാനിറങ്ങിയ ഫൈനലിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ എല്ലാം അതിവേഗത്തിൽ പുറത്തായത് ഇപ്പോൾ ടീം മാനേജ്മന്റ് വിശദമായി പരിശോധിക്കുന്നുണ്ട്. ഇന്ത്യൻ ടീമിൽ ബാറ്റിങ് ലൈനപ്പിൽ ചില നിർണായക മാറ്റങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് ചില സൂചനകൾ. മൂന്നാം നമ്പറിൽ വമ്പൻ സ്കോർ നേടുവാൻ കഴിയാതെ മോശം ഫോമിലുള്ള പൂജാരയുടെ സ്ഥാനം തെറിക്കുമോയെന്നതാണ് പ്രധാനം.

എന്നാൽ പൂജാരയെ വരുന്ന ഇംഗ്ലണ്ട് പരമ്പരയിൽ ടീം ഇന്ത്യ ഒഴിവാക്കുമോ എന്ന ചർച്ചകൾക്കിടയിൽ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്ത് എത്തുകയാണ് മുൻ ഇതിഹാസം സുനിൽ ഗവാസ്ക്കർ. പൂജാരയെ പോലെയൊരു താരത്തെ ടീം പെട്ടന്ന് ഒരു മത്സരത്തിലെ മോശം പ്രകടനത്തിന്റെ പേരിൽ ഒഴിവാക്കില്ല എന്ന് ഗവാസ്ക്കർ വിശദീകരിക്കുന്നു. പൂജാര ഏതൊരു വെല്ലുവിളി സാഹചര്യം നേരിടാനും സജ്ജനായ താരമാണ് എന്ന് പറഞ്ഞ ഗവാസ്ക്കർ അദ്ദേഹത്തിന് എതിരെ വിരൽചൂണ്ടുന്നത് അത് ഇന്ത്യൻ ടീമിന് പോലും ഗുണം ചെയ്യില്ലയെന്നാണ് അഭിപ്രായപെടുന്നത്.

“നിങ്ങൾ ഫൈനലിലെ ന്യൂസിലാൻഡ് ടീം ബാറ്റിങ് പരിശോധിക്കൂ. വില്യംസൺ,ടോം ലാതം,ടെയ്ലർ ഇവരെല്ലാം പതിയെ ബാറ്റിങ് ആരംഭിച്ചാണ് മികച്ച സ്കോർ നേടിയത്. പൂജാരയും മെല്ലെ തുടങ്ങുന്ന ഒരു താരമാണ്.അദ്ദേഹം മറുവശത്ത് ഉണ്ടെങ്കിൽ അറ്റാക്ക് ചെയ്ത് കളിക്കുന്ന ബാറ്റ്‌സ്മാന്മാർക്ക് പോലും കൂടുതൽ ആത്മവിശ്വാസം ലഭിക്കും. പൂജാരയെ മാറ്റുവനാണ് നിങ്ങളുടെ തീരുമാനം എങ്കിൽ ആ സ്ഥാനത്തേക്ക് രാഹുൽ അടക്കം അനവധി പ്രതിഭകൾ ഉണ്ട് . പക്ഷേ കോഹ്ലി ആ സ്ഥാനം പൂജാരക്ക് നൽകുമെന്നാണ് എന്റെ വിശ്വാസം ” സുനിൽ ഗവാസ്ക്കർ തന്റെ അഭിപ്രായം വിശദമാക്കി.