ജഴ്സി എനിക്ക് തരുമോ എന്ന പ്ലക്കാർഡുമായി ധവാൻ ആരാധകൻ; ചിരിപടർത്തി താരത്തിന്റെ പ്രതികരണം.

dhawan shirt 1661163753591 1661163761339 1661163761339

ഇന്നലെയായിരുന്നു ഇന്ത്യ- സിംബാബ്വെ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം. മത്സരത്തിൽ സിംബാബ്വേയെ തോൽപ്പിച്ച ഇന്ത്യ പരമ്പര വൈറ്റ് വാഷ് ചെയ്തു. ഇപ്പോഴത്തെ മത്സരത്തിനിടയിൽ നടന്ന ഒരു സംഭവമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്.

മൂന്നാം മത്സരം കാണാൻ വന്ന ഒരു ആരാധകൻ ഉയർത്തിയ പ്ലക്കാടാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. ഇന്ത്യൻ സൂപ്പർ താരം ധവാനോട് ആയിരുന്നു പ്ലക്കാടിലൂടെ ആരാധകൻ തൻ്റെ ആഗ്രഹം ചോദിച്ചത്.” താങ്കളുടെ ഷർട്ട് എനിക്ക് കിട്ടുമോ”ഇതായിരുന്നു പ്ലക്കാർഡിലൂടെ ധവാനോട് ആരാധകൻ ചോദിച്ചത്.

images 12 3

മത്സരത്തിൽ ബാറ്റിങ്ങിൽ മെല്ലെപോക്കിന് താരത്തിന് പഴി കേട്ടിരുന്നു. എന്നാൽ തന്നോട് ഒരു ആവശ്യം ഉന്നയിച്ച ആരാധകന് നൽകിയ പ്രതികരണത്തിലൂടെ ധവാൻ താരമായി. ഡ്രസ്സിങ് റൂൽ ഇരുന്നിരുന്ന ധവാൻ പ്ലക്കാർഡ് കണ്ടപ്പോൾ തൻ്റെ ജഴ്സി ഊരിയെടുക്കുന്നത് പോലെ അഭിനയിച്ചു.

ധവാന്റെ ഈ പ്രവർത്തി കണ്ട് അടുത്തിരുന്നിരുന്ന നായകൻ രാഹുലിനും രുതുരാജ് ഗൈക്വാദിനും ചിരി അടക്കാനായില്ല. അതിവേഗമാണ് ഇതിൻ്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. ഇതിനുമുമ്പും ഇത്തരത്തിൽ ഗ്രൗണ്ടിനകത്തും പുറത്തുമായി ധവാൻ്റെ പ്രവർത്തികൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.

Read Also -  അവസാന പന്തിൽ പവൽ നോട്ട്ഔട്ട്‌ ആയിരുന്നെങ്കിലും രാജസ്ഥാൻ തോറ്റേനെ. നിയമത്തിലെ വലിയ പിഴവ്.
Scroll to Top