ലോകകപ്പിൽ സഞ്ജു മൂന്നാം നമ്പറിൽ ഇറങ്ങണം, ജയസ്വാളും പന്തും കളിക്കേണ്ട. മുൻ ഇന്ത്യൻ താരം പറയുന്നു.

sanju wk

2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിക്കുകയുണ്ടായി. മലയാളി താരം സഞ്ജു സാംസൺ അടക്കം ഉൾപ്പെടുന്ന സ്ക്വാഡിൽ രോഹിത് ശർമയാണ് നായകൻ. എന്നാൽ സ്ക്വാഡ് പ്രഖ്യാപിച്ചതിന് ശേഷം ഇന്ത്യയുടെ ലോകകപ്പിലെ ലൈനപ്പ് സംബന്ധിച്ചുള്ള വലിയ ചർച്ചകൾ പുരോഗമിക്കുകയാണ്.

ഈ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് അനുയോജ്യമായ ഒരു പ്ലെയിങ് ഇലവൻ തെരഞ്ഞെടുത്ത് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ടെസ്റ്റ് ഓപ്പണർ അഭിനവ് മുകുന്ദ്. സ്റ്റാർ സ്പോർട്സിലെ ഒരു ഷോയിൽ സംസാരിക്കവേയാണ് അഭിനവ് മുകുന്ദ് തന്റെ ലോകകപ്പിനുള്ള ഇലവൻ തെരഞ്ഞെടുത്തത്. ഒരുപാട് വ്യത്യസ്തതയുള്ള ഇലവനാണ് മുകുന്ദ് തെരഞ്ഞെടുത്തിരിക്കുന്നത്.

കഴിഞ്ഞ സമയത്ത് മികച്ച പ്രകടനം ഇന്ത്യക്കായും ഐപിഎല്ലിലും കാഴ്ചവച്ച രാജസ്ഥാന്റെ ഇടംകയ്യൻ ഓപ്പണർ ജയസ്വാൾ മുകുന്ദിന്റെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുന്നില്ല എന്നതാണ് പ്രധാന കാര്യം. ഒപ്പം വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, സ്പിന്നർ ചാഹൽ എന്നിവരെയും മുകുന്ദ് തന്റെ പ്ലേയിംഗ് ഇലവനിൽ നിന്ന് മാറ്റി നിർത്തിയിരിക്കുന്നു.

ജയസ്വാളിന് പകരം വിരാട് കോഹ്ലിയാണ് മുകുന്ദിന്റെ പ്ലെയിങ് ഇലവനിൽ രോഹിതിനൊപ്പം ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യുക. നിലവിൽ ഇന്ത്യയുടെ നിശ്ചിത ഓവർ ക്രിക്കറ്റിൽ കോഹ്ലി മൂന്നാമനായാണ് ഇറങ്ങാറുള്ളത്. പക്ഷേ മുൻപ് ഇന്ത്യക്കായി ഓപ്പൺ ചെയ്ത പാരമ്പര്യവും കോഹ്ലിയ്ക്കുണ്ട്.

Read Also -  ധോണിയുടെ റെക്കോർഡ് മറികടന്ന് സഞ്ജു. ഏറ്റവും വേഗതയിൽ ഐപിഎല്ലിൽ 200 സിക്സറുകൾ.

ഇരുവർക്കും ശേഷം മൂന്നാമനായി ക്രീസിൽ എത്തേണ്ടത് മലയാളി താരം സഞ്ജു സാംസനാണ് എന്ന് മുകുന്ദർ പറയുന്നു. ടീമിന്റെ വിക്കറ്റ് കീപ്പറായും സഞ്ജു കളിക്കും. സഞ്ജുവിന്റെ ഏറ്റവും ഇഷ്ടപ്പെട്ട പൊസിഷനാണ് മൂന്നാം നമ്പർ എന്ന് മുകുന്ദ് പറയുകയുണ്ടായി. നാലാം നമ്പറിൽ ഇന്ത്യയുടെ ട്വന്റി20ലെ മികച്ച ബാറ്ററായ സൂര്യകുമാർ യാദവ് ക്രീസിലെത്തണം എന്നാണ് മുകുന്ദ് ആവശ്യപ്പെടുന്നത്.

ശേഷം 4 ഓൾറൗണ്ടർമാരെയാണ് മുകുന്ദ് തന്റെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചെന്നൈയുടെ വമ്പൻ താരമായ ശിവം ദുബെയാണ് മുകുന്ദിന്റെ ആദ്യ ഓൾറൗണ്ടർ. അഞ്ചാം നമ്പറിലാവും ദുബെ ഇറങ്ങുക.

ശേഷം ആറാം നമ്പറിൽ മറ്റൊരു ഓൾറൗണ്ടറായ ഹർദിക് പാണ്ഡ്യ ക്രീസിലെത്തണം എന്നാണ് മുകുന്ദ് പറയുന്നത്. പാണ്ഡ്യയ്ക്ക് ശേഷം രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും 7,8 സ്ഥാനങ്ങളിൽ ഇന്ത്യക്കായി കളിക്കും. ചഹലിനു പകരം കുൽദീപ് യാദവിനെയാണ് മുകുന്ദ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്

തുടർന്ന് പേസർമാരായ അർഷദീപ് സിംഗ്, ബുംറ എന്നിവരും ഇന്ത്യയുടെ ഇലവനിൽ കളിക്കും എന്ന് മുകുന്ദ് കരുതുന്നു. 2007 ലെ പ്രാഥമിക ട്വന്റി20 ലോകകപ്പിനുശേഷം മറ്റൊരു കിരീടം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇത്തവണത്തെ ട്വന്റി20 ലോകകപ്പിന് ഇറങ്ങുന്നത്.

Scroll to Top