അവസാന ഓവറിൽ ഹാട്രിക്ക് സിക്സ് ഫിനിഷിങ്ങ്. അതും വേഗ രാജാവിനെതിരെ

Shashank finishing vs gt scaled

ഐപിൽ പതിനഞ്ചാം സീസണിലെ ഏറ്റവും ശക്തരായ രണ്ട് ടീമുകളുടെ പോരാട്ടമാണ്‌ ഇന്ന് നടക്കുന്നത്. ഹൈദരാബാദ് : ഗുജറാത്ത് ടീമുകൾ ഏറ്റുമുട്ടുമ്പോൾ ആരാകും ജയിക്കുക എന്നുള്ള ചോദ്യവും വളരെ അധികം പ്രധാനം തന്നെയാണ്. ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഹൈദരാബാദ് ടീം നേടിയത് വമ്പൻ സ്കോർ.

യുവ താരമായ അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിങ് മികവോടെ ആരംഭിച്ച ഹൈദരാബാദ് ഇന്നിങ്സ് 195ലേക്ക് എത്തിച്ചത് ഹൈദരാബാദ് ബാറ്റ്‌സ്മാനായ ശഷാങ്ക് സിംഗ്. ഒരുവേള 170 എന്നുള്ള ടോട്ടൽ അരികിലേക്ക് എത്തുമെന്ന് കരുതിയ ഹൈദരാബാദ് ടോട്ടൽ 195 കടത്തിയത് അവസാന ഓവറിലെ താരത്തിന്‍റെ വെടിക്കെട്ട് പ്രകടനം തന്നെ.

image 75

നായകനായ കെയ്ൻ വില്യംസിന്‍റെ വിക്കെറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായ ഹൈദരാബാദ് ടീമിനായി അഭിഷേക് ശർമ്മ സമ്മാനിച്ചത് മികച്ച തുടക്കം. വെറും 42 ബോളിൽ 6 ഫോറും 3 സിക്സ് അടക്കം 65 റൺസ്‌ അടിച്ച യുവ ഓപ്പണർ ഹൈദരാബാദ് ടീമിനായി തിളങ്ങി. ശേഷം എത്തിയ മാർക്രം മറ്റൊരു ഫിഫ്റ്റി നേടിയപ്പോൾ അവസാന ഓവറുകളിൽ തുടരെ വിക്കറ്റുകൾ ഹൈദരാബാദ് ടീമിന് അതിവേഗം നഷ്ടമായി.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.
f9075e1d 8952 4b6a 8a15 37bb523d001b

എന്നാൽ പതിനേട്ടാം ഓവറിൽ എത്തിയ ശശാങ്ക് സിംഗ് വെറും 6 ബോളിൽ മൂന്ന് സിക്സും ഒരു ഫോറും അടക്കം 25 റൺസാണ് അടിച്ചെടുത്തത്. ഫെർഗൂസൺ എറിഞ്ഞ അവസാന ഓവറിൽ അവസാന മൂന്നു പന്തില്‍ മൂന്ന് കുറ്റൻ സിക്സ് പായിച്ചതോടെ ഹൈദരാബാദ് ഇന്നിങ്സ് 195 ലേക്ക് എത്തി. കഴിഞ്ഞ കളികളിൽ എല്ലാം ബാറ്റിംഗ് അവസരം ലഭിക്കാതെയിരുന്ന താരം ക്രിക്കറ്റ്‌ പ്രേമികൾക്കിടയിൽ എല്ലാം തന്നെ കയ്യടികൾ സ്വന്തമാക്കി.

Scroll to Top