ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര സമ്മാനിച്ചത് അനേകം മുഹൂർത്തങ്ങൾ തന്നെയാണ്.ലോർഡ്‌സ് ടെസ്റ്റിലും ഓവൽ ടെസ്റ്റിലും ചരിത്ര ജയം കരസ്ഥമാക്കി ഇന്ത്യൻ ടീമും മൂന്നാം ടെസ്റ്റിൽ ഇന്നിങ്സ് ജയം നേടി ഇംഗ്ലണ്ടും ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചപ്പോൾ പരമ്പരയുടെ വിധി നിർണയിക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് സെപ്റ്റംബർ 11നാണ് നടക്കുക. അഞ്ചാം ടെസ്റ്റിൽ ജയിക്കുക ഇരു ടീമുകൾക്കും നിർണായകമാണ്. ഐസിസിയുടെ ടെസ്റ്റ് ലോകകപ്പ് ഭാഗമായിട്ടുള്ള ഈ പരമ്പര സ്വന്തമാക്കുകയാണ് ലക്ഷ്യമെന്ന് വിരാട് കോഹ്ലി മുൻപ് വിശദമാക്കിയിരുന്നു എന്നാൽ പരമ്പര നേട്ടത്തിന് മുൻപായി മറ്റൊരു സന്തോഷവാർത്തയാണ് ഇന്ത്യൻ താരങ്ങളെ തേടി എത്തുന്നത്. പുതുക്കിയ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങൾ കുതിപ്പ് തുടരുകയാണ്.
ടെസ്റ്റ് ബാറ്റ്‌സ്മാൻമാരുടെ ഐസിസി റാങ്കിങ് പ്രകാരം ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് തന്നെയാണ് 903 പോയിന്റ് നേടി ഒന്നാമത് എങ്കിലും രോഹിത് ശർമ്മ 800 റാങ്കിങ്സ് പോയിന്റ് പിന്നിട്ടതാണ് ഏറെ ശ്രദ്ധേയമായ വസ്തുത. താരം റാങ്കിങ് പ്രകാരംഅഞ്ചാമതായി തുടരുമ്പോൾ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഓവൽ ടെസ്റ്റിലെ ബാറ്റിങ് പ്രകടനത്തിനും ഒപ്പം ആറാം സ്ഥാനത്താണ്.17 പോയിന്റ് കൂടി കരസ്ഥമാക്കിയ കോഹ്ലി 783 പോയിന്റ് നേടി കഴിഞ്ഞ. ഓവൽ ടെസ്റ്റിൽ സെഞ്ച്വറി അടിച്ച രോഹിത് ശർമ്മക്ക് 40 റാങ്കിങ് പോയിന്റുകൾ കൂടി ഇപ്പോൾ നേടുവാൻ സാധിച്ചപ്പോൾ വിക്കറ്റ് കീപ്പർ റിഷാബ് പന്ത് പക്ഷേ റാങ്കിങ്ങിൽ പതിമൂന്നാം സ്ഥാനത്തേക്ക് വീണത് തിരിച്ചടിയായി. ഓവൽ ടെസ്റ്റിൽ രണ്ട് അർദ്ധ സെഞ്ച്വറി നേടിയ താക്കൂർ ആദ്യമായി ബാറ്റിങ് റാങ്കിങ്ങിൽ ഇടം നേടി.താരം ഇപ്പോൾ ടെസ്റ്റ് റാങ്കിങ്ങിൽ 79) സ്ഥാനത്താണ്.
അതേസമയം ബൗളർമാരുടെ റാങ്കിങ് പ്രകാരം ടോപ് പത്തിലുള്ള ആദ്യത്തെ ഇന്ത്യൻ ഫാറ്റ് ബൗളറായി ബുംറ മാറി. പുത്തൻ റാങ്കിങ്ങിൽ ബുംറ ഒൻപതാം സ്ഥാനം നേടി. ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസ് നയിക്കുന്ന ബൗളർമാരുടെ റാങ്കിങ്ങിൽ ഇടം നേടിയ മറ്റൊരു ഇന്ത്യൻ താരം അശ്വിനാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ അവസരം ലഭിച്ചിട്ടില്ല എങ്കിലും അശ്വിൻ 831 റാങ്കിങ് പോയിന്റ് നേടി രണ്ടാം സ്ഥാനത്തുണ്ട്.കൂടാതെ കേവലം നാല് ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ച താക്കൂർ ആൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഇരുപതാം സ്ഥാനത്ത് എത്തി