എതിരാളികൾ ഭയക്കുക. ഇത് ബംഗ്ലാദേശ് റീഎൻട്രി :കിവീസിനെ വീഴ്ത്തി ബംഗ്ലാദേശ്

Bangladesh vs New Zealand 1

ക്രിക്കറ്റ്‌ ലോകത്തെയും എല്ലാ ക്രിക്കറ്റ്‌ ആരാധകരെയും വീണ്ടും ഒരിക്കൽ കൂടി ഞെട്ടിക്കുയാണ് ബംഗ്ലാദേശ് ടീം.മറ്റൊരു ടി :20 പരമ്പര നേട്ടം അതും കരുത്തരായ ന്യൂസിലാൻഡ് ടീമിനെതിരെ. അതേ ഏത് ടീമുകളും സ്വപ്നം കാണുന്ന മറ്റൊരു നേട്ടത്തിലേക്ക്‌ ബംഗ്ലാദേശ് ക്രിക്കറ്റ്‌ ടീം എത്തുകയാണ്. ന്യൂസിലാഡിനെതിരായ ടി :20 പരമ്പരയിലെ നാലാം ടി :20യിലാണ് ബംഗ്ലാദേശ് ടീം ആറ് വിക്കറ്റ് ജയമിപ്പോൾ കരസ്ഥമാക്കിയത്. സ്പിന്നിനെ വളരെ അധികം പിന്തുണച്ച ധാക്കയിലെ പിച്ചിൽ വീണ്ടും ബൗളർമാർക്ക് ഒപ്പം ബാറ്റിങ് നിര കൂടി ഫോമിലേക്ക് എത്തിയപ്പോൾ ചരിത്രനേട്ടമാണ് ബംഗ്ലാദേശ് ടീമിന് സ്വന്തമാക്കുവാൻ സാധിച്ചത്.

കിവീസ് ടീമിനെതിരെ ആദ്യമായിട്ടാണ് ഒരു ടി :20 പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കുന്നത്. നേരത്തെ 4-1നാണ്‌ ഓസ്ട്രേലിയക്കും എതിരെ ബംഗ്ലാദേശ് പരമ്പര ജയിച്ചത്. ആറ് വിക്കറ്റിന്റെ ജയത്തോടെ മറ്റൊരു അപൂർവ്വ നേട്ടവും ബംഗ്ലാദേശ് ക്രിക്കറ്റ്‌ ടീം കരസ്ഥമാക്കി.

അതേസമയം ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലാൻഡ് ടീമിന് പക്ഷേ തുടക്കം മുതലേ തിരിച്ചടിയാണ് നേരിട്ടത്. മികച്ച സ്കോർ ലക്ഷ്യമാക്കി കളിക്കാനെത്തിയ ന്യൂസിലാൻഡ് ടീമിന് വെറും 93 റൺസാണ് നേടുവാനായി കഴിഞ്ഞത്.19.3 ഓവറിൽ മുഴുവൻ വിക്കറ്റും നഷ്ടമായ ന്യൂസിലാൻഡ് ടീം സ്കോർ 50 കടത്തിയത് മിഡിൽ ഓർഡർ ബാറ്റ്‌സ്മാൻ വില്‍ യംഗാണ്. താരം 46 റൺസ് അടിച്ചെടുത്തപ്പോൾ മറ്റുള്ള ഒരു താരങ്ങൾക്കും പിടിച്ചുനിൽക്കുവാൻ സാധിച്ചില്ല. ടീമിലെ മൂന്ന് താരങ്ങൾ മാത്രമാണ് രണ്ടക്ക സ്കോർ നേടിയത്.

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.

ബംഗ്ലാദേശ് ടീമിനായി സ്പിന്നർ നാസും ഒപ്പം മുസ്തഫിസുർ റഹ്മാനും നാല് വിക്കറ്റ് വീതം വീഴ്ത്തി. സ്പിന്നർ നാസും നാലോവറില്‍ 10 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തപ്പോള്‍ മുസ്തഫിസുര്‍ 3.3 ഓവറില്‍ 12 റണ്‍സിന് പ്രധാന നാല് വിക്കറ്റുകൾ വീഴ്ത്തി.നാസും അഹമ്മദ്‌ തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്.51-2എന്നുള്ള മികച്ച സ്കോറിൽ നിന്നാണ് ന്യൂസിലാൻഡ് ടീം 93 റൺസിൽ പുറത്തായത്.

എന്നാൽ മറുപടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാ ടീം കരുതലോടെ കളിച്ചു.പക്ഷേ ഓപ്പണിങ് ബാറ്റ്‌സ്മാൻ നയീം തുടക്ക ഓവറുകളിൽ സ്കോർ ഉയർത്തിയത് ഏറെ സഹായകമായി.നായകനായ മഹമദുള്ള 48 പന്തിൽ നിന്നും ഒരു ഫോറും 2 സിക്സും അടക്കം 43 റൺസ് നേടി. വരുന്ന ടി :20 ലോകകപ്പിൽ ബംഗ്ലാദേശ് ടീം അത്ഭുതങ്ങൾ സൃഷ്ടിക്കുമെന്നും പല ആരാധകരും വിലയിരുത്തുന്നുണ്ട്

Scroll to Top