ഷെയ്ന്‍ വോണ്‍ അന്തരിച്ചു ; ക്രിക്കറ്റ് ലോകം ഞെട്ടലില്‍.

ക്രിക്കറ്റ് ലോകത്ത് മറ്റൊരു ഞെട്ടലായി വീണ്ടും ഒരു ഇതിഹാസ താരത്തിന്റെ മരണ വാർത്ത കൂടി. ഓസ്ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ (52 വയസ്സ് )ഹൃദയാഘാതത്തെ തുടർന്നാണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.എല്ലാ ക്രിക്കറ്റ് പ്രേമികളെയും ഞെട്ടിക്കുന്ന ഈ ഒരു വാർത്ത ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അടക്കം സ്ഥിതീകരിച്ച് കഴിഞ്ഞു. താരത്തിന്റെ ആരോഗ്യത്തിന് ചില വെല്ലുവിളികൾ നേരിട്ടതായി മുൻപ് ചില വാർത്തകൾ സജീവമായിരുന്നു എങ്കിലും വളരെ അവിചാരിതമായിട്ടാണ് ഈ മരണ വാർത്ത. ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച ലെഗ് സ്പിന്നർ കൂടിയായ വോൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ പന്ത് കൊണ്ട് മന്ത്രികത എക്കാലവും പുറത്തെടുത്ത താരമാണ്

ടെസ്റ്റ്‌ ക്രിക്കറ്റിൽ 700 വിക്കറ്റുകൾ എന്ന നേട്ടത്തിന് ആദ്യം അവകാശിയായ താരം തന്റെ കരിയറിലുടനീളം എല്ലാവിധ എതിരാളികളെയും ലെഗ് സ്പിൻ മികവിനാൽ ഞെട്ടിച്ചിരുന്നു.ടെസ്റ്റ്‌,ടി :20, ഏകദിന ഫോർമാറ്റുകളിൽ ഒരുപോലെ തിളങ്ങിയ ഷെയ്ൻ വോൺ ടെസ്റ്റ്‌ കരിയറിൽ ഓസ്ട്രേലിയൻ ടീമിനായി 145 മത്സരങ്ങളിൽ നിന്നും 708 വിക്കറ്റുകൾ വീഴ്ത്തി. കൂടാതെ ഏകദിന ക്രിക്കറ്റിൽ 194 മത്സരങ്ങളിൽ നിന്നും 293 വിക്കറ്റുകൾ വീഴ്ത്തി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷവും യുവ പ്രതിഭകളെ ക്രിക്കറ്റിലേക്ക് എത്തിക്കാൻ ഏറെ ക്യാമ്പുകൾ അടക്കം നടത്തിയ ഷെയ്ൻ വോൺ പ്രഥമ ഐപിൽ സീസണിൽ രാജസ്ഥാൻ റോയൽസ് ടീമിനെ കിരീടത്തിലേക്ക് എത്തിച്ച ക്യാപ്റ്റൻ കൂടിയാണ്.

FB IMG 1646404522648

ഐപിഎല്ലിൽ നിന്നും വിരമിച്ച ശേഷം രാജസ്ഥാൻ റോയൽസ് ടീമിനെ കോച്ച് റോളിൽ മുന്നോട്ട് നയിച്ച വോൺ ക്രിക്കറ്റ് കമന്ററി രംഗത്ത് അടക്കം സജീവമായി തന്നെയുണ്ടായിരിന്നു. ബിഗ് ബാഷ് ക്രിക്കറ്റിലും സജീവമായിരുന്ന താരത്തെ ഇരുപതാം നൂറ്റാണ്ടിലെ മികച്ച സ്പിൻ ബൗളറായി പ്രശസ്തമായ വിഡ്സൺ തിരഞ്ഞെടുത്തിരുന്നു

Previous articleഅവസാന ഓവർ ട്വിസ്റ്റിൽ ന്യൂസിലാൻഡിനെതിരെ വെസ്റ്റിൻഡീസിന് വിജയം.
Next articleകോഹ്ലി മോശം ഫോമിലാണോ : ഉത്തരം നൽകി സുനിൽ ഗവാസ്‌ക്കർ