അവസാന ഓവർ ട്വിസ്റ്റിൽ ന്യൂസിലാൻഡിനെതിരെ വെസ്റ്റിൻഡീസിന് വിജയം.

IMG 20220304 194111

ആറു റൺസ് മാത്രം ജയിക്കാൻ ഇരിക്കെ മൂന്നു വിക്കറ്റ് നഷ്ടമായി അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ന്യൂസിലാൻഡ്. വനിതാ ഏകദിന ലോകകപ്പിൽ ആണ് ന്യൂസിലാൻഡിനെ വെസ്റ്റിൻഡീസ് തോൽപ്പിച്ചത്. ആദ്യം ബാറ്റുചെയ്ത വെസ്റ്റിൻഡീസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 259 റൺസ് നേടി. 260 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡിന് അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് ആറു റൺസ് ആയിരുന്നു. വെസ്റ്റിൻഡീസിൻ്റെ ഡിയാഡ്ര ഡോട്ടിൻ എറിഞ്ഞ അവസാന ഓവറിൽ ഒരു റണ്ണൗട്ട് അടക്കം മൂന്ന് വിക്കറ്റുകളാണ് ന്യൂസിലാൻഡ് നഷ്ടമാക്കിയത്.

275025374 458929775962712 7703554377130512299 n


ശതകം പൂർത്തിയാക്കി സോഫി ഡിവൈൻ ഔട്ട് ആയതിനുശേഷം എട്ടാം വിക്കറ്റിൽ 40 റൺസ് കൂട്ടുകെട്ട് നേടിയ കേറ്റി മാർട്ടിൻ ജെസ് കർ എന്നിവർ ന്യൂസിലാൻഡിന് വിജയത്തിലേക്ക് നയിക്കും എന്ന് കരുതിയെങ്കിലും അവസാന ഓവറിൽ കളി മാറി മറിയുകയായിരുന്നു.

275097644 1025574891368666 6103265162693752174 n

രണ്ട് ഓവറിൽ ഇതിൽ 20 റൺസായിരുന്നു ന്യൂസിലാൻഡിന് വേണ്ടിയിരുന്നത്. പത്തൊമ്പതാം ഓവറിൽ അവസാന രണ്ട് പന്തിൽ ബൗണ്ടറി നേടിയതോടെ 20അം ഓവറിൽ ജയിക്കാൻ 6 പന്തിൽ 6 റൺസ് ആയി.അവസാന ഓവറിൽ ന്യൂസിലാൻഡ് അനായസ വിജയം നേടുമെന്ന് കരുതിയെങ്കിലും കാര്യങ്ങൽ മാറി മറിഞ്ഞു. ഡിവൈൻ 108 റൺസ് നേടി. ന്യൂസിലൻഡിനു വേണ്ടി അനീസ മുഹമ്മദ്,ഹെയ്ലി മാത്യൂസ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.

See also  "എന്നെ ടീമിൽ നിന്ന് മാറ്റി നിർത്തണമെന്ന് ഞാനാണ് പറഞ്ഞത്, കാരണം.". മാക്സ്വെൽ പറയുന്നു.
275090322 422299483029236 7967120558406432392 n
Scroll to Top