ഒരുപാട് അഭിമാനത്തോടെ ഷെയിൻ വോൺ താഴേക്കു നോക്കുന്നുണ്ടാകും; ജോസ് ബട്ട്ലർ.

ഇന്നലെ നടന്ന ഐപിഎൽ പതിനഞ്ചാം സീസണിലെ ക്വാളിഫയറിൽ ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ് ഫൈനലിൽ പ്രവേശിച്ചിരുന്നു. 60 പന്തിൽ പുറത്താകാതെ 106 റൺസ് നേടിയ ജോസ് ബട്‌ലർ ആണ് രാജസ്ഥാൻ്റെ വിജയശിൽപ്പി. ഫൈനലിൽ ക്വാളിഫയർ ഒന്നിൽ തങ്ങളെ തോൽപ്പിച്ച ഗുജറാത്തിനെ രാജസ്ഥാൻ നേരിടും.


ഈ സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ് ജോസ് ബട്ട്ലർ കാഴ്ചവെക്കുന്നത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ കളിക്കാരൻ എന്ന വിരാട് കോഹ്ലിയുടെ റെക്കോർഡിനൊപ്പം താരം ഇന്നലെത്തെ സെഞ്ചുറിയോടെ എത്തി. നാല് സെഞ്ചുറികളാണ് ഇംഗ്ലണ്ട് താരം ഇത്തവണ നേടിയത്. ഒരു സീസണിൽ 800 റൺസ് നേടുന്ന മൂന്നാമത്തെ താരവുമായി ജോസ് ബട്ട്ലർ. വിരാട് കോഹ്ലിയും ഡേവിഡ് വാർണറുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. ഇപ്പോഴിതാ മത്സരശേഷം ഷൈൻ വോണിനെ കുറിച്ച് ജോസ് ബട്‌ലർ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

images 7 4

“ലോകത്തിലെ ഏറ്റവും വലിയ ട്വൻറി 20 ക്രിക്കറ്റ് ടൂർണമെൻ്റിൻ്റെ ഫൈനൽ കളിക്കാൻ പോകുന്നതിൻ്റെ ആകാംക്ഷയിലാണ്. ഇത് അവിശ്വസനീയമാംവിധം ആവേശകരമാണ്. രാജസ്ഥാൻ റോയൽസിൻ്റെ ഇതിഹാസതാരം ആയിരുന്നു ഷെയിൻ വോൺ. ആദ്യ സീസണിൽ ടീമിന് കിരീടം നേടിക്കൊടുത്ത നായകനാണ് ഷെയിൻ വോൺ. തീർച്ചയായും ഞങ്ങൾ അദ്ദേഹത്തെ മിസ്സ് ചെയ്യുന്നുണ്ട്, പക്ഷേ ഞങ്ങൾക്കറിയാം അദ്ദേഹം മുകളിൽ നിന്ന് താഴേക്ക് നോക്കി ഇന്ന് ഒരുപാട് അഭിമാനിക്കുന്നുണ്ടെന്ന്.

images 9 4

ഞാൻ ഇപ്രാവശ്യം കളിക്കാൻ വന്നത് അധികം പ്രതീക്ഷയില്ലാതെ ആയിരുന്നു. പക്ഷേവളരെ ശക്തൻ ആയിട്ടായിരുന്നു വന്നത്. ഫൈനൽ പ്രവേശനത്തിൻ്റെ ആകാംഷയിലാണ്. ഞാൻ എൻ്റെ അടുത്ത ആളുകളുമായി മാത്രം സംസാരിക്കുകയുള്ളൂ. സീസൺ മധ്യത്തിൽ ഞാൻ സമ്മർദത്തിൽ ആയപ്പോൾ അവരുമായി സംസാരിക്കുകയും കൊൽക്കത്തയിൽ പോയി ഞാൻ ഫ്രീ ആവുകയും ചെയ്തു.”-ബട്ലർ പറഞ്ഞു

Previous articleആദ്യ 6 ഓവറുകളിൽ ബാറ്റ് ചെയ്യുമ്പോൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന പോലെ തോന്നി; ഫാഫ് ഡുപ്ലെസി
Next articleഅവൻ ചെയ്യുന്നതാണ് ശരി; സഞ്ജുവിനെ പുകഴ്ത്തി മുൻ താരങ്ങൾ.