ആദ്യ 6 ഓവറുകളിൽ ബാറ്റ് ചെയ്യുമ്പോൾ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന പോലെ തോന്നി; ഫാഫ് ഡുപ്ലെസി

ഇന്നലെ ആയിരുന്നു ഐപിഎൽ രണ്ടാം ക്വാളിഫയർറിൽ രാജസ്ഥാൻ റോയൽസ് ബാംഗ്ലൂർ മത്സരം. മത്സരത്തിൽ ബാംഗ്ലൂരിനെ തകർത്ത് രാജസ്ഥാൻ ഫൈനലിൽ പ്രവേശിച്ചു. ഫൈനലിൽ ആദ്യ ക്വാളിഫയറിൽ തങ്ങളെ തോൽപ്പിച്ച ഗുജറാത്ത് ആണ് സഞ്ചു സാംസണിന്‍റെയും കൂട്ടരുടേയും എതിരാളികൾ.

മത്സരത്തിൽ 60 പന്തിൽ പുറത്താകാതെ 106 റൺസ് നേടിയ ജോസ് ബട്‌ലർ ആണ് രാജസ്ഥാൻ്റെ വിജയശിൽപ്പി. ഇപ്പോഴിതാ രാജസ്ഥാൻ മികച്ച കളി പുറത്തെടുത്തു എന്ന അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ബാംഗ്ലൂർ നായകൻ ഫാഫ്. മത്സരശേഷം സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നു സമ്മതിച്ചത്.

images 3 8

“ആദ്യ മൂന്നു നാല് ഓവറുകൾ ശരിക്കും ബുദ്ധിമുട്ടിക്കുന്നത് ആയിരുന്നു. ഈ പിച്ചിൽ 180 വരെ സ്കോർ നേടാം എന്നായിരുന്നു ഞാൻ കരുതിയിരുന്നത്. എന്നാൽ ആദ്യ 6 ഓവറുകൾ ടെസ്റ്റ് ക്രിക്കറ്റ് പോലെ തോന്നി.

images 5 7

ബാംഗ്ലൂരിന് ഇത് മികച്ച സീസൺ ആണ്. ഞാൻ അതിൽ അഭിമാനിക്കുന്നു. ആദ്യ സീസൺ ആണ് ഞാൻ ഇവിടെ വന്നിട്ട്, എവിടെപ്പോയാലും സ്പെഷ്യൽ ഫാൻസിനെ കാണുന്നതിൽ സന്തോഷം. ഞങ്ങളെ പിന്തുണച്ചവർക്ക് എല്ലാവർക്കും വലിയ നന്ദി. മികച്ച പ്രകടനങ്ങൾ ഇത്തവണ പുറത്തെടുക്കാൻ സാധിച്ചിട്ടുണ്ട്. രാജസ്ഥാൻ ശക്തമായ ടീമാണ്, ഒരുപക്ഷേ ഞങ്ങളെക്കാൾ കൂടുതൽ അവർ ഇത് അര്‍ഹിക്കുന്നുണ്ട്.”- ഫാഫ് പറഞ്ഞു.