വിൻഡിസിന്റെ ഹീറോയെ ടീമിലെത്തിച്ച് ലക്നൗ. ഐപിഎല്‍ ഹരം പിടിപ്പിക്കാന്‍ അവന്‍ എത്തുന്നു.

2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിക്കാൻ വെസ്റ്റിൻഡീസ് ഹീറോ ഷമാർ ജോസഫ്. ഓസ്ട്രേലിയക്കെതിരായ വെസ്റ്റിൻഡീസിന്റെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ തട്ടുപൊളിപ്പൻ പ്രകടനത്തോടെ ചരിത്ര വിജയം സമ്മാനിച്ച ജോസഫിനെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സ് ടീമാണ് കൈയിലാക്കിയിരിക്കുന്നത്.

ഇംഗ്ലണ്ട് പേസർ മാർക്ക് വുഡിന് പകരക്കാരനായാണ് ഷമാർ ജോസഫിനെ ലക്നൗ തങ്ങളുടെ ടീമിൽ എത്തിച്ചിരിക്കുന്നത്. ലക്നൗ തങ്ങളുടെ ഔദ്യോഗിക സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

“2024 ടാറ്റ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എഡിഷനിലേക്ക്, പേസർ മാർക്ക് വുഡിന് പകരക്കാരനായി ഷമാർ ജോസഫിനെ ലക്നൗ സൂപ്പർ ജയന്റ്സ് ടീമിലേക്ക് എത്തിച്ചിരിക്കുന്നു. 3 കോടി രൂപയ്ക്കാണ് ജോസഫ് ലക്നൗ ടീമിനൊപ്പം ചേരുക. വെസ്റ്റിൻഡീസിന്റെ ഓസ്ട്രേലിയക്കെതിരായ സമീപകാലത്ത് നടന്ന് ടെസ്റ്റ് മത്സരത്തിൽ വളരെ മികച്ച പ്രകടനമായിരുന്നു ഈ പേസർ പുറത്തെടുത്തത്.”

374980

” മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ 7 വിക്കറ്റുകൾ സ്വന്തമാക്കിയ ഷമാർ ചരിത്രവിജയമാണ് വെസ്റ്റിൻഡീസിന് ഓസ്ട്രേലിയയിൽ സമ്മാനിച്ചത്. ഐപിഎല്ലിലെ ജോസഫിന്റെ ആദ്യ ക്ലബാണ് ഇത്.”- പ്രസ്താവനയിൽ പറയുന്നു.

24കാരനായ ജോസഫ് ഓസ്ട്രേലിയക്കെതിരായ 2 ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലാണ് തന്റെ അരങ്ങേറ്റം കുറിച്ചത്. ഇതിൽ രണ്ടാം ടെസ്റ്റ് മത്സരത്തിലാണ് ജോസഫ് ചരിത്രപരമായ പ്രകടനം കാഴ്ചവച്ചത്.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 12 ഓവറുകൾ പന്തറിഞ്ഞ ജോസഫ് 68 റൺസ് മാത്രം വിട്ടുനൽകിയാണ് 7 വിക്കറ്റുകൾ സ്വന്തമാക്കിയത്. മത്സരത്തിൽ വെസ്റ്റിൻഡീസ് 8 റൺസിന്റെ ഉഗ്രൻ വിജയം സ്വന്തമാക്കിയിരുന്നു. എന്നിരുന്നാലും നിരന്തരം പരിക്ക് പിടികൂടുന്ന ഒരു താരം കൂടിയാണ് ഷമാർ ജോസഫ്.

എന്തായാലും ലക്നൗവിനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു തീരുമാനം തന്നെയാണ് കൈകൊണ്ടിരിക്കുന്നത്. മുൻപും പല താരങ്ങളും ഇത്തരത്തിൽ ഒരു മത്സരത്തിലെ മികച്ച പ്രകടനം മൂലം ടീമുകളിലേക്ക് ചേക്കേറിയിട്ടുണ്ട്.

ഇതിൽ ചിലർ പരാജയപ്പെടുകയും ചിലർ വിജയം കാണുകയും ചെയ്തു. മാർക്ക് വുഡിനെ പോലെയുള്ള ഒരു വമ്പൻ ബോളർക്ക് പകരക്കാരനായാണ് ഷമാർ ജോസഫിനെ ലക്നൗ ടീമിൽ എത്തിച്ചിരിക്കുന്നത്. 2024 ഇന്ത്യൻ പ്രീമിയർ ലീഗ് ജോസഫിനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ടൂർണമെന്റായി മാറും എന്ന കാര്യത്തിൽ സംശയമില്ല.