9 വിക്കറ്റുമായി ജലജ് സക്സേന. കൂറ്റന്‍ ലീഡിലേക്ക് കേരളം

രഞ്ജി ട്രോഫി പോരാട്ടത്തില്‍ ബംഗാളിനെതിരെ ലീഡുമായി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം 363 റണ്‍സ് നേടിയപ്പോള്‍ ബംഗാള്‍ 180 റണ്‍സിനു പുറത്താവുകയായിരുന്നു. 183 റണ്‍സിന്‍റെ നിര്‍ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡാണ് കേരളം നേടിയിരിക്കുന്നത്.

9 വിക്കറ്റ് നേടിയ ജലജ് സക്സേനയാണ് ബംഗാളിനെ തകര്‍ത്ത്‌. 21.1 ഓവറില്‍ 3 മെയ്ഡനടക്കം 68 റണ്‍സ് വഴങ്ങിയാണ് ജലജ് സക്സേനയുടെ ഈ ബൗളിംഗ് പ്രകടനം. ശേഷിക്കുന്ന ഒരു വിക്കറ്റ് നിധീഷ് സ്വന്തമാക്കി.

Bowler Overs Maidens Runs Wickets Economy
Basil Thampi 2.0 0 16 0 8.00
Jalaj Saxena 21.1 3 68 9 3.21
Nidheesh M D 9.0 1 35 1 3.89
Shreyas Gopal 7.0 0 30 0 4.29
Basil N P 11.0 2 25 0 2.27
Akshay Chandran 1.0 0 2 0 2.00

72 റണ്‍സുമായി അഭിമന്യൂ ഈശ്വരന്‍ മാത്രമാണ് പിടിച്ചു നിന്നത്. സുദീപ് കുമാര്‍ (33) കരണ്‍ ലാല്‍ (35) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ കേരളത്തിനായി സച്ചിന്‍ ബേബിയും (124) അക്ഷയ് ചന്ദ്രനും (106) സെഞ്ചുറി നേടി. സഞ്ചു സാംസണ്‍ 8 റണ്‍സ് നേടി പുറത്തായി.