ക്രിക്കറ്റ് ആരാധകരെ എല്ലാം ഞെട്ടിച്ചാണ് ഓസ്ട്രേലിയക്ക് എതിരായ ടി :20 പരമ്പര ബംഗ്ലാദേശ് ടീം സ്വന്തമാക്കിയത്. അവർ ഇതിനകം പരമ്പരയിലെ മൂന്ന് മത്സരവും ആധികാരികമായി ജയിച്ചാണ് 3-0ന്റെ ലീഡ് സ്വന്തമാക്കിയിരിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായിട്ടാണ് ബംഗ്ലാദേശ് ടീം ഓസ്ട്രേലിയക്ക് എതിരെ ഒരു പരമ്പര സ്വന്തമാക്കുന്നത്. അതേസമയം പരമ്പര ജയത്തിനൊപ്പം ക്രിക്കറ്റ് ആരാധകർക്കും ഒപ്പം ക്രിക്കറ്റ് ലോകത്തിനും ഞെട്ടൽ സമ്മാനിക്കുന്ന ഒരു നേട്ടവും ഇന്നലെ നടന്ന മൂന്നാം ടി :20യിൽ സ്വന്തമാക്കി പുത്തൻ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ബംഗ്ലാദേശ് സ്റ്റാർ ഓൾറൗണ്ടർ ഷാക്കിബ്. മത്സരത്തിൽ താരം നേടിയ റൺസും ഒപ്പം ബൗളിംഗ് പ്രകടനവുമാണ് ആരാധകരിൽ പോലും അത്ഭുതം സൃഷ്ടിക്കുന്നത്.
പരമ്പരയിൽ ശക്തരായ ഓസ്ട്രേലിയക്ക് എതിരെ മികച്ച ബൗളിങ്ങും ഒപ്പം ബാറ്റിങ് പ്രകടനവും കാചവെക്കുന്ന താരമാണ് ഷാക്കിബ്. മൂന്ന് മത്സരങ്ങളിൽ നിന്നായി താരം 88 റൺസും ഒപ്പം 3 വിക്കറ്റും സ്വന്തമാക്കി കഴിഞ്ഞു. ഐപിഎല്ലിൽ അടക്കം മികച്ച പ്രകടനമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ രണ്ടാം ടി :20 മത്സരത്തിലും മൂന്നാം ടി :20യിലും താരം പുറത്തെടുത്ത മനോഹരമായ ബാറ്റിങ് & ബൗളിംഗ് പ്രകടനം പരിശോധിച്ചാൽ ഒരു കാര്യം വ്യക്തം. രണ്ട് മത്സരത്തിലും ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേ തരം പ്രകടനമാണ് താരം ആവർത്തിച്ചത്. ഇത് എങ്ങനെ സംഭവിച്ചെന്നുള്ള ആകാംക്ഷ ക്രിക്കറ്റ് ആരാധകരിൽ അടക്കം വളരെ സജീവമാണ് ഇപ്പോൾ.
രണ്ടാം ടി :20യിൽ 17 പന്തിൽ നിന്നും 26 റൺസ് അടിച്ച ഷാക്കിബ് ബൗളിങ്ങിൽ നാല് ഓവറിൽ 22 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. എന്നാൽ മൂന്നാം ടി :20യിലും ഇതേ പ്രകടനമാണ് ഷാക്കിബ് ആവർത്തിച്ചത്.താരം മൂന്നാം ടി :20യിൽ 17 പന്തിൽ നിന്നും 26 റൺസ് നേടിയപ്പോൾ നാല് ഓവറിൽ വെറും 22 റൺസ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റും വീഴ്ത്തിയത്. തുടർച്ചയായ രണ്ട് ടി :20 മത്സരത്തിൽ ഒരു ടീമിനെതിരെ മുൻപ് ഒരു താരവും ഇത്ര സമാനമായ ബാറ്റിങ്, ബൗളിംഗ് പ്രകടനം പുറത്തെടുത്തിട്ടില്ല ടി :20 ക്രിക്കറ്റ് ചരിത്രത്തിൽ ഈ റെക്കോർഡ് കരസ്ഥമാക്കുന്ന ആദ്യ താരമായി മുൻ ബംഗ്ലാദേശ് നായകൻ മാറി