ഷഹീൻ അഫ്രീദി ഇന്ത്യയ്‌ക്കെതിരെ കളിക്കില്ല? പാകിസ്ഥാന് ആശങ്ക, ഇന്ത്യയ്ക്ക് ആശ്വാസം.

shaheen afridi

ഇന്ത്യയുടെ പാകിസ്ഥാനെതിരായ ഏഷ്യാ കപ്പ് മത്സരം നാളെയാണ് നടക്കുന്നത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ നേപ്പാൾ ടീമിനെ അനായാസം പരാജയപ്പെടുത്തിയാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരെ മൈതാനത്തിറങ്ങുന്നത്. നേപ്പാൾ ടീമിനെതിരെ വളരെ മികച്ച ബോളിഗ് പ്രകടനമായിരുന്നു പാകിസ്ഥാന്റെ ഫാസ്റ്റ് ബോളർമാർ കാഴ്ചവച്ചത്. ഇതിൽ പ്രധാനിയായി മാറിയത് ഷാഹിൻ അഫ്രീദി ആയിരുന്നു.

നേപ്പാളിനെതിരായ മത്സരത്തിലെ ആദ്യ ഓവറിൽ തന്നെ രണ്ടു വിക്കറ്റുകൾ വീഴ്ത്തി ഷാഹിദ് അഫ്രീദി ഏഷ്യാകപ്പിൽ തന്റെ വരവറിയിച്ചു. മത്സരത്തിൽ 5 ഓവറുകൾ പന്തെറിഞ്ഞ അഫ്രീദി 27 റൺസ് മാത്രം വിട്ടുനൽകി 2 വിക്കറ്റുകൾ സ്വന്തമാക്കുകയായിരുന്നു. എന്നാൽ മത്സരത്തിനിടെ ഫീൽഡ് ചെയ്യുന്ന സമയത്ത് അസ്വസ്ഥത അനുഭവപ്പെട്ട അഫ്രീദി ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മൈതാനം വിടുകയുണ്ടായി.

മൈതാനത്തെ താപനിലയാണ് അഫ്രീദിയ്ക്ക് അസ്വസ്ഥത ഉണ്ടാക്കിയത് എന്നാണ് വിവരങ്ങൾ. 38 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു അന്ന് മുൾട്ടാനിലെ താപനില. ഈ സാഹചര്യത്തിൽ ഇന്ത്യക്കെതിരെ ഇറങ്ങുമ്പോൾ പാകിസ്ഥാന് വലിയ ആശങ്ക തന്നെയാണ് അഫ്രീദിയുടെ ആരോഗ്യ പ്രശ്നങ്ങൾ. അഫ്രീദി ഇന്ത്യക്കെതിരെ കളിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇത്തരം ശാരീരിക ബുദ്ധിമുട്ടുകളുള്ള സമയത്ത് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം ഷഹീൻ അഫ്രീദിയെ മാറ്റിനിർത്താനാണ് സാധ്യത. ലോകകപ്പ് പോലെയുള്ള വലിയ ടൂർണമെന്റുകൾ വരാനിരിക്കുമ്പോൾ അഫ്രീദിയെ വെച്ച് റിസ്കെടുക്കാൻ പാകിസ്ഥാൻ മുതിരില്ല.

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

അങ്ങനെ അഫ്രീദി മത്സരത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിൽ അത് ഇന്ത്യൻ ടീമിനെ സംബന്ധിച്ച് വലിയ ആശ്വാസം തന്നെയായിരിക്കും. ഇന്ത്യൻ നായകൻ രോഹിത് ശർമ അടക്കമുള്ളവരെ അനായാസം കൈകാര്യം ചെയ്യാൻ കെൽപ്പുള്ള ബോളറാണ് അഫ്രീദി. ഇത് മുൻപും അഫ്രീദി തെളിയിച്ചിട്ടുണ്ട്. വലംകൈയൻ ബാറ്റർമാരുടെ സ്റ്റമ്പിലേക്ക് നന്നായി സ്വിങ് ചെയ്തു വരുന്ന ബോളുകളാണ് അഫ്രീദിയുടെ പ്രധാന ആകർഷണം. 2021ലെ ട്വന്റി20 ലോകകപ്പിലും 2022 ലോകകപ്പിലും അത്ഭുത ബോളുകൾ കൊണ്ട് അഫ്രീദി ഇന്ത്യയെ കുഴപ്പത്തിലാക്കിയിരുന്നു.

എന്നിരുന്നാലും നാളെ നടക്കുന്ന മത്സരത്തിനായി അഫ്രീദി ഇന്ന് ശ്രീലങ്കയിലേക്ക് പുറപ്പെടുകയാണ്. ഇതിനുശേഷം സെപ്റ്റംബർ ആറിന് നടക്കുന്ന സൂപ്പർ 4 മത്സരത്തിനായി അഫ്രീദി തിരികെ ലാഹോറിലേക്ക് മടങ്ങും. ശേഷം സെപ്റ്റംബർ 9നാണ് പാകിസ്ഥാന് സൂപ്പർ 4 മത്സരം ഉണ്ടാവുക. പക്ഷേ ആ മത്സരവും കളിക്കാനായി അഫ്രീദി ശ്രീലങ്കയിലേക്ക് പോകേണ്ടിവരും. ഇത്രയും ടൈറ്റ് ഷെഡ്യൂൾ ആരോഗ്യ പ്രശ്നങ്ങളുള്ള അഫ്രീദിയ്ക്ക് കൈകാര്യം ചെയ്യാൻ സാധിക്കുമോ എന്ന ആശങ്കയും പാകിസ്ഥാനുണ്ട്.

Scroll to Top