കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇന്ത്യൻ ക്രിക്കറ്റ് വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ വർഷം ഇംഗ്ലണ്ട് പര്യടനത്തില്‍ വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ ടീമിനെ നയിച്ചത്. എന്നാല്‍ ഇത്തവണ അവസാന ടെസ്റ്റ് മത്സരത്തിനായി ഇന്ത്യ എത്തുമ്പോള്‍ നായകനിരയില്‍ കോഹ്ലിയില്ലാ. പകരം രോഹിത് ശര്‍മ്മയാണ് നായക സ്ഥാനത്ത് ഇരിക്കുന്നത്.
എന്നാല്‍ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയായി, രോഹിത് കോവിഡ് -19 ബാധിച്ചതിനാല്‍ മത്സരത്തിനുണ്ടാവുമോ എന്നത് സംശയത്തിലാണ്. ഓപ്പണർ മായങ്ക് അഗർവാളിനെ ടീമിനൊപ്പം ഉടനടി ചേരാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇപ്പോഴിതാ ടി20 ഫോർമാറ്റിലെ ക്യാപ്റ്റൻസി ചുമതലകളിൽ നിന്ന് രോഹിതിനെ ഒഴിവാക്കാനാകുമെന്നാണ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് കരുതുന്നത്, ഇത് ഇന്ത്യന്‍ ക്യാപ്റ്റന്‍റെ ജോലിഭാരം മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സഹായിക്കും എന്നും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ പറഞ്ഞു.
“ഇന്ത്യൻ ടീം മാനേജ്‌മെന്റിന് ടി20 ഫോർമാറ്റിൽ ക്യാപ്റ്റനായി മറ്റാരെങ്കിലുമുണ്ടെങ്കിൽ, രോഹിതിന് ആശ്വാസം ലഭിക്കുമെന്ന് ഞാൻ കരുതുന്നു, മുന്നോട്ട് പോകുമ്പോൾ ഇനിപ്പറയുന്നവ പരിഗണിക്കാം, ഒന്ന്, പ്രായം കണക്കിലെടുത്ത് ജോലിഭാരവും മാനസിക ക്ഷീണവും നിയന്ത്രിക്കാൻ രോഹിതിനെ അനുവദിക്കും. രണ്ട്, ടി20യിൽ പുതിയ ഒരാളെ നായകനായി നിയമിച്ചുകഴിഞ്ഞാൽ, ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ നയിക്കാൻ ബ്രേക്കുകൾ എടുക്കാനും ഫ്രെഷാവാനും അത് രോഹിതിനെ സഹായിക്കും, ”സേവാഗ് അഭിപ്രായപ്പെട്ടു
പരിക്കും ജോലിഭാരവും കാരണം ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം രോഹിത്തിന് ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും കളിക്കാനായില്ല. ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ നാല് ടെസ്റ്റുകളിൽ ഒരു സെഞ്ച്വറി ഉൾപ്പെടെ 368 റൺസാണ് അദ്ദേഹം നേടിയത്, ഇത് ഇംഗ്ലണ്ടിലെ പരമ്പരയിൽ ഇന്ത്യയെ 2-1 ന് ലീഡ് ചെയ്യാൻ സഹായിച്ചു.
രോഹിതിന്റെ ഫിറ്റ്‌നസും ലഭ്യതയും വലിയ ആശങ്കയായി തുടരുമ്പോൾ, ടീം മാനേജ്‌മെന്റ് മൂന്ന് ഫോർമാറ്റുകളിലും ഒരു ക്യാപ്റ്റന്‍ പോളിസിയാണ് തുടരുന്നതെങ്കില്‍ അനുയോജ്യമായ സ്ഥാനാർത്ഥി രോഹിത് തന്നെയാണ് എന്ന് സെവാഗ് കൂട്ടിചേര്‍ത്തു.