പരമ്പര തോല്‍വി ഒഴിവാക്കണം. അവസാന ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്ക്വാഡിനെ പ്രഖ്യാപിച്ചു.

20220628 075021

പുനംക്രമീകരിച്ച ഇന്ത്യക്കെതിരെയുള്ള അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്ക്വാഡിനെ പ്രഖ്യാപിച്ചു. ജൂലൈ 1 നാണ് മത്സരം ആരംഭിക്കുന്നത്. ന്യൂസിലന്‍റിനെതിരെയുള്ള അവസാന മത്സരത്തില്‍ ഇല്ലാതിരുന്ന ജയിംസ് ആന്‍ഡേഴ്സണെ ഉള്‍പ്പെടുത്തിയാണ് 15 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ചത്. കോവിഡ് ബാധിതനായ ബെന്‍ ഫോക്സിനെയും താരത്തിനു പകരം ടീമിലുള്‍പ്പെടുത്തിയ സാം ബില്ലിങ്ങ്സും സ്ക്വാഡില്‍ ഇടം നേടി.

പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലാണ്. എന്നാല്‍ ന്യൂസിലന്‍റിനെതിരെ മൂന്നു മത്സരം വിജയിച്ച് എത്തിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. പ്രത്യേകിച്ചു പുതിയ ക്യാപ്റ്റനായി ബെന്‍ സ്‌റ്റോക്ക്സും പുതിയ കോച്ചായി മക്കല്ലം എത്തിയതോടെ ടെസ്റ്റ് സമീപനം തന്നെ മാറി.

england 2022

ന്യൂസിലന്‍റിനെതിരെ മൂന്നാം ടെസ്റ്റ് വിജയിച്ച ടീമില്‍ നിന്നും ഒരു മാറ്റം വരുത്താനേ ഇടയുള്ളു. ഫിറ്റ്നെസ് വീണ്ടെടുത്താല്‍ ജയിംസ് ആന്‍ഡേഴ്സണ്‍ പ്ലേയിങ്ങ് ഇലവനില്‍ എത്തും. അവസാന ടെസ്റ്റ് വിജയിക്കാനായാല്‍ ഇംഗ്ലണ്ടിനു പരമ്പര തോല്‍വി ഒഴിവാക്കാം. അതേ സമയം ഇന്ത്യകാക്കട്ടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ മുന്നേറണമെങ്കില്‍ ഈ മത്സരത്തിലെ വിജയം നിര്‍ണായകമാണ്

ezgif 3 2b43e018a5

ഇംഗ്ലണ്ട് ടീം: ബെന്‍ സ്റ്റോക്‌സ്, ജോണി ബെയര്‍സ്‌റ്റോ, സാം ബില്ലിങ്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, ഹാരി ബ്രോക്, സാക്ക് ക്രോളി, ബെന്‍ ഫോക്‌സ്, ജാക്ക് ലീച്ച്, അലക്‌സ് ലീസ്, ക്രയ്ഗ് ഓവര്‍ട്ടന്‍, ജാമി ഓവര്‍ട്ടന്‍, മാത്യു പോട്ട്‌സ്, ഒലി പോപ്പ്, ജോ റൂട്ട്.

Read Also -  കോഹ്ലി പാകിസ്ഥാനിൽ വന്ന് കളിച്ച് മികവ് പുലർത്തൂ, കരിയറിൽ അവശേഷിക്കുന്നത് ആ നാഴികക്കല്ല്. യൂനിസ് ഖാൻ.

ഇന്ത്യ ടീം-രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേസയസ് അയ്യര്‍, ഹനുമ വിഹാരി, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത്, കെ എസ് ഭരത്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ശര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പ്രസിദ്ധ് കൃഷ്ണ, മായങ്ക് അഗര്‍വാള്‍

Scroll to Top