❛ഇത് മോശം സമയം❜ ഇന്ത്യയുടെ കാര്യം കട്ടപുക. പ്രവചനവുമായി മുന്‍ ഇംഗ്ലണ്ട് താരം

2021 ല്‍ ബാക്കിവച്ച ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റ് ജൂലൈ 1 ന് ആരംഭിക്കും. പരമ്പരയില്‍ ഇന്ത്യ 2 – 1 ന് മുന്നിലാണ്. വെള്ളിയാഴ്ച്ച ആരംഭിക്കുന്ന പോരാട്ടത്തില്‍ ന്യൂസിലന്‍റിനെ ക്ലീന്‍ സ്വീപ്പ് ചെയ്തതിന്‍റെ ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ട് എത്തുന്നത്. ബെര്‍മിംഗ്ഹാമില്‍ ഒരുക്കിയിരിക്കുന്ന മത്സരത്തില്‍ നേരിയ മേല്‍കൈ ഇംഗ്ലണ്ടിനായിരിക്കും എന്ന് പറയുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ഗ്രയിം സ്വാന്‍.

സോണി സ്പോര്‍ട്ട്സ് ഷോയിലാണ് മുന്‍ താരം ഇക്കാര്യം പറഞ്ഞത്. ” ന്യൂസിലന്‍റിനെതിരെയുള്ള പരമ്പര കാരണം ഇംഗ്ലണ്ടിനു നേരിയ മേല്‍കൈ ഉണ്ട്. ഇംഗ്ലണ്ടിൽ ഇന്ത്യയ്ക്ക് ഒരു പരിശീലന മത്സരം മാത്രമേ ഉണ്ടായിരുന്നുള്ളൂ, അതിനാൽ അവർ ടെസ്റ്റ് മത്സരത്തിന് അധികം തയ്യാറെടുക്കാതെയാണ് വരുന്നത്, ഇത് ഒരു പോരായ്മയാണ്. അവർക്ക് (ഇംഗ്ലണ്ട്) മൂന്ന് ടെസ്റ്റ് മത്സരങ്ങൾ കളിക്കാനുണ്ടായിരുന്നു ” മുന്‍ താരം പറഞ്ഞു.

england 2022

പുതിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിനും പുതിയ ഹെഡ് കോച്ച് ബ്രണ്ടന്‍ മക്കല്ലത്തിനും കീഴിൽ ഇംഗ്ലണ്ട് കളിച്ച ആക്രമണാത്മക ക്രിക്കറ്റ് ബ്രാൻഡിനെ സ്വാൻ പ്രശംസിച്ചു, ഇത് ഇംഗ്ലണ്ടിനെ നേരിടാനുള്ള “മോശമായ സമയമാണ്” എന്നാണ് സ്വാന്‍ വിശേഷിപ്പിച്ചത്.

“നിങ്ങൾ ഇംഗ്ലണ്ട് ടീമിനെ നേരിടാൻ പോകുന്നു, അവിടെ തന്റെ ഏറ്റവും മികച്ച പ്രകടനത്തിലേക്ക് ജോ റൂട്ട് മടങ്ങിയെത്തിയിരിക്കുന്നു, അവിടെ ഒലി പോപ്പ് ഇംഗ്ലണ്ടിനായി തന്റെ എക്കാലത്തെയും മികച്ച പ്രകടനം നടത്തുന്നു. ബെൻ സ്റ്റോക്സ് ടീമിനെ അൾട്രാ പോസിറ്റീവാക്കുന്നു. ഓപ്പണിംഗ് ബാറ്റിംഗ് സ്ലോട്ട് ഇപ്പോഴും വളരെ ദുർബലമാണ്. എന്നാൽ മറ്റെല്ലാ പൊസിഷനും മികച്ചതാണ്. കടുത്ത സമ്മർദ്ദത്തിലായ സ്പിന്നർ ജാക്ക് ലീച്ച് പോലും ഒരു മത്സരത്തിൽ 10 വിക്കറ്റ് വീഴ്ത്തി ” സ്വാന്‍ പറഞ്ഞു.

Virat Kohli Jasprit Bumrah 1024x622 1

ഇംഗ്ലണ്ടിന്‍റെ പ്രധാന താരങ്ങള്‍ ജോ റൂട്ടും ബെന്‍ സ്റ്റോക്ക്സ് ആവുമെന്ന പറഞ്ഞ താരം ഇന്ത്യയില്‍ നിന്നും വീരാട് കോഹ്ലിയേയും ജസ്പ്രീത് ബുംറയെയും തിരഞ്ഞെടുത്തു. ” വിരാട് ഒരു മികച്ച കളിക്കാരനാണ്, ഡ്യൂക്ക് പന്തിൽ ലൈനും ലെങ്തും ലഭിച്ചാൽ ജസ്പ്രീത് ബുംറയെ കളിക്കാനാവില്ല,” മുന്‍ താരം കൂട്ടിച്ചേർത്തു.