ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ മികച്ച കുതിപ്പ് നടത്തുന്ന ഒരു ടീമാണ് ഡൽഹി ക്യാപിറ്റൽസ്. സീസണിൽ ഇതുവരെ കളിച്ച ഒൻപതിൽ 7 കളികളും ജയിച്ച ഡൽഹി ക്യാപിറ്റൽസ് ടീം 14 പോയിന്റുകൾ നേടി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.ഒപ്പം സീസണിൽ പ്ലേഓഫ് യോഗ്യതക്ക് കൂടി അരികിൽ എത്തി കഴിഞ്ഞ ഡൽഹി ക്യാപിറ്റൽസ് ടീമിലെ എല്ലാ ബാറ്റ്‌സ്മാന്മാരും കൂടാതെ ബൗളർമാരും ഫോമിലാണ്. അവസാന മത്സരത്തിൽ ഹൈദരാബാദ് ടീമിന് എതിരെ ഡൽഹി ക്യാപിറ്റൽസ് എട്ട് വിക്കറ്റ് ജയം കരസ്ഥമാക്കിയപ്പോൾ ശ്രദ്ധേയമായി മാറിയത് റബാഡ, അക്ഷർ പട്ടേൽ എന്നിവരുടെ പ്രകടനമാണ്. ടി :20 ലോകകപ്പ് സ്‌ക്വാഡിൽ സ്ഥാനം നേടിയ അക്ഷർ പട്ടേൽ മത്സരത്തിൽ വെറും 21 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
എന്നാൽ ഡൽഹി ബൗളർമാരിൽ വളരെ അധികം നിരാശ സമ്മാനിച്ചത് വിശ്വസ്ത സ്പിന്നർ അശ്വിന്റെ പ്രകടനമാണ്. താരം 2.5 ഓവറിൽ 22 റൺസ് വഴങ്ങിയപ്പോൾ വിക്കറ്റുകൾ നെടുവാനായില്ല. കൂടാതെ മത്സരത്തിൽ അനേകം സർപ്രൈസ് ബൗളിംഗ് പരീക്ഷണം കൂടി അശ്വിൻ നടത്തിയത് ചർച്ചയായി മാറി. ഓഫ് സ്പിൻ ബൗളുകൾക്ക് പുറമേ ലെഗ് സ്പിന്നും ക്യാരം ബൗളുകളും എറിഞ്ഞ അശ്വിനെതിരെ രൂക്ഷ വിമർശനമാണ് മുൻ താരം ഗംഭീർ അടക്കം ഉന്നയിച്ചത്. വിക്കറ്റ് വീഴ്ത്താനുള്ള സുവർണ്ണമായ അവസരം ലഭിച്ചിട്ടും അത് ഒരിക്കൽ പോലും ഉപയോഗിക്കാൻ അശ്വിന് കഴിഞ്ഞില്ല എന്നും പറഞ്ഞ ഗംഭീർ എതിർ ടീം ബാറ്റ്‌സ്മാന്മാർ ഷോട്ടുകൾ കളിക്കുന്ന സമയത്ത് എങ്കിലും ഓഫ് സ്പിൻ ബൗൾ എറിയാൻ അശ്വിൻ ധൈര്യം കാണിക്കണം എന്നും ഗംഭീർ ഉപദേശിച്ചു.
അതേസമയം ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായം പങ്കുവെക്കുകയാണ് മുൻ താരം സെവാഗ്.”ബാറ്റ്‌സ്മാന്മാർ നിങ്ങൾ എറിയുന്ന പന്തുകളിൽ സിക്സും ഫോറും നേടിയേക്കാം പക്ഷേ നിങ്ങൾ ബൗളിംഗ് മികവിൽ വിശ്വസിക്കണം. അശ്വിന്റെ പല പരീക്ഷണങ്ങളും അനാവശ്യമാണ്. ഒരു പക്ഷേ ധോണിയാണ് വിക്കറ്റിന് പിന്നിൽ എങ്കിൽ അശ്വിൻ ഇങ്ങനെ ഒരിക്കൽ പോലും ചെയ്യില്ല.ബാറ്റ്‌സ്മാന്മാർ ഷോട്ട് കളിക്കുമ്പോൾ വിക്കറ്റ് വീഴ്ത്താനും ഒരു അവസരം ലഭിക്കുന്ന കാര്യം അശ്വിൻ മറക്കരുത് ” സെവാഗ് അഭിപ്രായം വിശദമാക്കി