അവനെ കൊണ്ട്‌ എന്താണ് ഗുണം : ടീമിൽ നിന്നും മാറ്റണമെന്ന് മഞ്ജരേക്കർ

ഐപിൽ ചർച്ചകളിലാണിപ്പോൾ ക്രിക്കറ്റ് ലോകവും ആരാധകരും.ഐപിഎല്ലിൽ നിർണായകമായ അനവധി മത്സരങ്ങളും നടക്കുവാനിരിക്കെ ടീമുകൾ എല്ലാം മിന്നും ജയം തേടിയുള്ള തീവ്ര പരിശീലനത്തിൽ തന്നെയാണ്. നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ടീമിന് സീസണിലെ രണ്ടാംപാദത്തിൽ താളം കണ്ടെത്താൻ കഴിയാതെ പോകുന്നത് എല്ലാവരെയും ഞെട്ടിക്കുകയാണ്. തുടർച്ചയായ രണ്ടാം മത്സരവും തോറ്റ മുംബൈ ടീമിന് ഇനി ഐപിൽ പ്ലേഓഫിൽ ഇടം നേടുക ഏറെ പ്രയാസമാണ്. സീസണിൽ കളിച്ച 9 മത്സരങ്ങളിൽ അഞ്ചിലും തോൽവി വഴങ്ങിയ മുംബൈ ഇന്ത്യൻസ് ടീമിന് പോയിന്റ് പട്ടികയിൽ കുതിക്കാനും സാധിക്കുന്നില്ല. ഇന്നലെ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിന് എതിരായിട്ടുള്ള കളിയിൽ 7 വിക്കറ്റ് തോൽവിയാണ് രോഹിത് ശർമ്മയും സംഘവും വഴങ്ങിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫോമിലേക്ക് ഉയരുവാൻ കഴിയാതെ പോകുന്ന മുംബൈ ടീമിന് പ്ലേഓഫിൽ എത്തുക ഏറെ ശ്രമകരമാണ്.

എന്നാൽ മറ്റൊരു തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഏതാനും തീരുമാനങ്ങളെ ചോദ്യം ചെയ്യുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ജരേക്കർ. ഐപിഎല്ലിൽ മുൻപ് ഒരിക്കലും ഇത്ര ദുർബലമായ രീതിയിൽ മുംബൈ ടീമിന് കണ്ടിട്ടില്ല എന്നും പറഞ്ഞ മഞ്ജരേക്കർ പ്രധാന മാറ്റം അടുത്ത മത്സരങ്ങൾക്ക് മുൻപായി മുംബൈ പ്ലേയിംഗ്‌ ഇലവനിൽ സംഭവിക്കണം എന്നും നിർദ്ദേശം നൽകി. ടീമിന് ഉപകാരമാകുന്ന അനവധിയായ താരങ്ങൾ സ്‌ക്വാഡിൽ ഉണ്ടായിട്ടും ഒരു താരത്തെ സ്ഥിരമായി ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീം കളിപ്പിക്കുന്നത് ചോദ്യം ചെയ്യുകയാണ് മുൻ താരം.

“കൃനാൾ പാണ്ട്യയെ കുറിച്ച് മുംബൈ ഇന്ത്യൻസ് ടീം പുത്തൻ ആലോചനകൾ നടത്തേണ്ട സമയമായി കഴിഞ്ഞു. ഒരു തരത്തിലും ടീമിന് ഉപകാരമില്ലാത്തവരെ കളിപ്പിക്കാണമോ എന്നത് ശ്രദ്ധേയമാണ്. ഒരു നീണ്ട ടി :20 കരിയർ കൃനാൾ പാണ്ട്യ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ അയാൾ ഏറെ മികച്ച പ്രകടനങ്ങൾ ബാറ്റിങ്ങിൽ കൂടി പുറത്തെടുക്കണമെന്നാണ് എന്റെ അഭിപ്രായം.ടീമിനായി നിർണായകമായ സമയങ്ങളിൽ തിളങ്ങുവാൻ കൃനാൾ കൂടുതൽ താല്പര്യം കാണിക്കണം.നമ്മൾ കഴിഞ്ഞ മത്സരത്തിൽ അതാണ്‌ അവന്റെ ബാറ്റിങ്ങിൽ നിന്നും പ്രതീക്ഷിച്ചത് “മുൻ ഇന്ത്യൻ താരം അഭിപ്രായം വിശദമാക്കി