സൗത്താഫ്രിക്കയില്‍ ചരിത്ര വിജയം നേടാന്‍ ഇവരിലാണ് പ്രതീക്ഷ.

സൗത്താഫ്രിക്കയില്‍ ചരിത്ര വിജയം നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ മധ്യനിര താരം ചേത്വേശര്‍ പൂജാര. ഡിസംമ്പര്‍ 26 ന് ആരംഭിക്കുന്ന പരമ്പരയില്‍ 3 ടെസ്റ്റ് മത്സരങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പേസ് പിച്ചില്‍ നടക്കുന്ന മത്സരങ്ങളില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍മാര്‍ ഇന്ത്യക്ക് ചരിത്ര വിജയം നേടി തരുമെന്നാണ് ചേത്വേശര്‍ പൂജാരയുടെ പ്രതീക്ഷ.

ന്യൂസിലന്‍റിനെതിരെ ടെസ്റ്റ് പരമ്പര വിജയവുമായി ഇന്ത്യ എത്തുമ്പോള്‍ ജൂണിനു ശേഷം സൗത്താഫ്രിക്ക ടെസ്റ്റ് പരമ്പര കളിച്ചട്ടില്ലാ. ” ഞങ്ങള്‍ ഭൂരിഭാഗം താരങ്ങളും ഇന്ത്യയില്‍ ടെസ്റ്റ് കളിച്ചിരുന്നു. അതിനാല്‍ തന്നെ ഞങ്ങള്‍ പലരും നല്ല ടച്ചിലാണ്. ഞങ്ങള്‍ക്ക് ഒരുങ്ങാനായി ധാരാളം സമയം ഉണ്ട്. ടെസ്റ്റ് മത്സരത്തിനായി കാത്തിരിക്കുകയാണ്. ഇതാണ് സൗത്താഫ്രിക്കയില്‍ പരമ്പര ജയിക്കാനുള്ള അവസരം ” പൂജാര പറഞ്ഞു.

20211218 203138

കഴിഞ്ഞ എവേ സീരിസില്‍ പേസ് ബോളര്‍മാര്‍ പുറത്തെടുത്ത പ്രകടനം ആവര്‍ത്തിച്ചാല്‍  ഇന്ത്യക്ക് വിജയിക്കാനാകുമെന്നാണ് പൂജാരയുടെ പ്രതീക്ഷ. ഓസ്ട്രേലിയന്‍ – ഇംഗ്ലണ്ട് പര്യടനത്തില്‍ പേസ് ബോളര്‍മാരുടെ മികച്ച പ്രകടനം പൂജാര ഓര്‍ത്തെടുത്തു.

20211218 203121

” ഞങ്ങളുടെ ഫാസ്റ്റ് ബോളര്‍മാരാണ് ഞങ്ങളുടെ ശക്തി. സാഹചര്യം മുതലെടുത്ത് 20 വിക്കറ്റ് വീഴ്ത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ക്ക് മത്സരത്തില്‍ മേല്‍കൈ ഉണ്ടെന്ന് ഞങ്ങള്‍ ചിന്തിക്കുന്നില്ലാ. ” എതിരാളികളുടെ കുഴപ്പങ്ങള്‍ നോക്കാതെ നന്നായി പ്രകടനം നടത്താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പൂജാര കൂട്ടിചേര്‍ത്തു.

Previous articleപിങ്ക് ബോള്‍ ടെസ്റ്റില്‍ സൂപ്പര്‍ റെക്കോഡ് സ്വന്തമാക്കി മിച്ചല്‍ സ്റ്റാര്‍ക്ക്.
Next articleഅവന്‍ നമ്മുടെ ഭാഗ്യ താരം. ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ബാംഗര്‍