ഇന്ത്യൻ ക്രിക്കറ്റ് ചരിത്രം വിശദമായി ആര് പരിശോധിച്ചാലും സൗരവ് ഗാംഗുലി എന്ന താരം എക്കാലവും വളരെ സ്പെഷ്യലായ റോളുകളും മഹനീയമായ സാന്നിധ്യവും നിരവഹിച്ചിട്ടുണ്ട് എന്നത് വ്യക്തമാണ്. എല്ലാ കാലത്തും ഇന്ത്യൻ ക്രിക്കറ്റ് ടീം രക്ഷകൻ റോളിൽ അവതരിക്കാറുള്ള സൗരവ് ഗാംഗുലി എല്ലാവർക്കും ഏറെ സർപ്രൈസ് സമാനിച്ചാണ് മുൻപ് ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. ബിസിസിഐയുടെ എല്ലാ ദൈനദിന പ്രവർത്തനങ്ങളിലും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന മുൻ ഇന്ത്യൻ നായകൻ പുത്തൻ ചുമതലയിൽ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
ഐസിസിയുടെപുരുഷ ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായിട്ടാണ് മുൻ ഇന്ത്യൻ ടീം നായകനായ സൗരവ് ഗാഗുലിയെ നിയമിച്ചത്. നിലവിലെ ചെയർമാനായ അനിൽ കുംബ്ല ആ സ്ഥാനത്ത് മൂന്ന് തവണ പൂർത്തിയാക്കിയ സാഹചരര്യം പരിഗണിച്ചാണ് ഗാംഗുലി ആ റോളിൽ എത്തുന്നത്. മുൻ ഇന്ത്യൻ താരമായ കുംബ്ല ഈ പദവിയിൽ പരമാവധി മൂന്ന് ടെം എന്നത് പൂർത്തിയാക്കിയാണിപ്പോൾ പദവി ഒഴിഞ്ഞത്. ഐസിസിയുടെ പദവികളിലേക്ക് കൂടി സൗരവ് ഗാംഗുലി എത്തുമ്പോൾ മാറ്റങ്ങൾക്കുള്ള ഏറെ സാധ്യകൾ കൂടി തെളിയുന്നുണ്ട്.
അന്താരാഷ്ട്ര പുരുഷ ക്രിക്കറ്റിൽ ഏറെ മാറ്റങ്ങൾ കൊണ്ടുവന്ന ശേഷമാണ് അനിൽ കുംബ്ല പദവി ഒഴിഞ്ഞത്. മുൻ ഇന്ത്യൻ താരം ഒൻപത് വർഷകാലം ഈ പദവി വഹിച്ചു.അതേസമയം ഇന്നാണ് അനിൽ കുംബ്ലെ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയെ ഐസിസി പുരുഷ ക്രിക്കറ്റ് കമ്മിറ്റി ചെയർമാനായി കൂടി നിയമിച്ചതെന്ന് ഐസിസി തങ്ങളുടെ പ്രസ്താവനയിൽ പറഞ്ഞത്. പദവി ഒഴിഞ്ഞ കുംബ്ലക്ക് മറ്റുള്ള റോളുകൾ നൽകാനുള്ള ചർച്ചകൾ ബിസിസിഐ നടത്തുന്നുണ്ട്.