ബംഗ്ലാദേശിനെ പോലെ ഇന്ത്യയും നിരാശരാക്കി :തുറന്ന് പറഞ്ഞ് മുൻ താരം

20211105 234254

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരിൽ എല്ലാം വളരെ ഏറെ നിരാശകൾ സൃഷ്ടിച്ചാണ് ടി :20 ക്രിക്കറ്റ്‌ ലോകകപ്പ് അവസാനിച്ചത്. ഇത്തവണ ലോകകപ്പിൽ ചാമ്പ്യൻമാരായി മാറുമെന്ന് എല്ലാവരും വിചാരിച്ച ഇന്ത്യൻ ടീമിന് പക്ഷേ സൂപ്പർ 12 റൗണ്ടിൽ നിന്നും സെമിയിലേക്ക് പോലും മുന്നേറുവാൻ സാധിച്ചില്ല. സെമിയിലേക്ക് പോലും ഇടം നെടുവാൻ കഴിയാതെ പുറത്തായ വിരാട് കോഹ്ലിക്കും ടീമിനും എതിരെ വിമർശനം വളരെ അധികം ശക്തമായി നടക്കവേ ഇന്ത്യൻ ടീമും ബംഗ്ലാദേശും ഈ ടി :20 ലോകകപ്പിൽ ഏറ്റവും അധികം നിരാശ സമ്മാനിച്ചുവെന്ന് വിശദമാക്കുകയാണ് മുൻ താരമായ ദീപ്ദാസ് ഗുപ്ത. ഈ ലോകകപ്പിന് മുൻപായി വളരെ മികച്ച പ്രകടനങ്ങൾ മാത്രം കാഴ്ചവെച്ച ഇരു ടീമുകളും ഒന്നും ഇല്ലാതെ ലോകകപ്പ് ടൂർണമെന്റിൽ നിന്നും പുറത്തായി എന്നത് വിശ്വസിക്കാനാകുന്നില്ല എന്നും അദ്ദേഹം തുറന്നടിച്ചു.

“ഇന്ത്യൻ ടീമിൽ നിന്നും ഇങ്ങനെ ഒരു പ്രകടനം നമ്മൾ ആരും തന്നെ ഒരുവേള പ്രതീക്ഷിച്ചില്ല. എന്നാൽ വളരെ അധികം നിരാശപെടുത്തിയ മറ്റൊരു ടീം അത്‌ ബംഗ്ലാദേശാണ്. ഇന്ത്യൻ ടീം ആദ്യത്തെ രണ്ട് കളികളിൽ ജയിക്കാനാവാതെ എല്ലാ അർഥത്തിലും തിരിച്ചടി നേരിട്ടപ്പോൾ ബംഗ്ലാദേശ് ടീം ഒരു കളി പോലും ഗ്രൂപ്പിൽ ജയിച്ചില്ല എന്നത് നമ്മൾ ആരും തന്നെ സ്വപ്നം കണ്ടില്ല.ബംഗ്ലാദേശ് ടീം ടി :20 ലോകകപ്പ് ആരംഭിക്കുമ്പോൾ ടി :20 റാങ്കിങ്ങിൽ ആറാം സ്ഥാനത്തായിരുന്നു “ദീപ്ദാസ് ഗുപ്ത ചൂണ്ടികാട്ടി.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.

“ടി :20 റാങ്കിങ്ങിൽ ആറാമതുള്ള ഒരു ടീമിൽ നിന്നും നമ്മൾ ഇത്തരത്തിൽ ഒരു പ്രകടനമല്ല പ്രതീക്ഷിക്കുന്നത്. മികച്ച ഒരുപിടി താരങ്ങളും അനുഭവസമ്പത്ത് വളരെ അധികമുള്ള താരങ്ങളും ടീം സ്‌ക്വാഡിലുണ്ടായിട്ടും അവർക്ക് ഒരു കളി പോലും ജയിക്കാനായില്ല. അനുകൂലമായ സാഹചര്യങൾ ഉപയോഗിക്കാനും ബംഗ്ലാ ടീമിന് സാധിച്ചില്ല.പാകിസ്ഥാൻ ടീം ഈ സാഹചര്യങ്ങൾ മികച്ച രീതിയിൽ തന്നെ ഉപയോഗിച്ചത് നമ്മൾ കണ്ടതാണ് “മുൻ താരം അഭിപ്രായം വിശദമാക്കി

Scroll to Top