റാങ്കിങ്ങിൽ രാഹുലിന് തിരിച്ചടി : മിച്ചൽ മാർഷിനും റിസ്വാനും കുതിപ്പ്

ടി :20 ക്രിക്കറ്റ്‌ ലോകകപ്പിന് പിന്നാലെ പുതുക്കിയ ഐസിസി ടി :20 റാങ്കിങ് പുറത്തുവന്നത് ക്രിക്കറ്റ്‌ ലോകത്ത് ചർച്ചയായി മാറുകയാണ്. പുത്തൻ റാങ്കിങ് പ്രകാരം ബാറ്റ്‌സ്മാന്മാരുടെ പട്ടികയിൽ ഇന്ത്യൻ സ്റ്റാർ ഓപ്പണർ ലോകേഷ് രാഹുൽ ആറാമതേക്ക്‌ വീണപ്പോൾ ഏറ്റവും അധികം നേട്ടം കരസ്ഥമാക്കിയത് പാകിസ്ഥാൻ സ്റ്റാർ ഓപ്പണർ മുഹമ്മദ്‌ റിസ്വാനാണ്. ഒപ്പം ഇക്കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയൻ ടീമിന്റെ വിജയശിൽപ്പി ആയി മാറിയ മിച്ചൽ മാർഷും ടി :20 കരിയറിലെ വലിയ നേട്ടത്തിലേക്ക് എത്തി.പാകിസ്ഥാൻ നായകനായ ബാബർ അസം ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ റിസ്വാൻ രാഹുലിനെ ഒരു സ്ഥാനത്തേക്ക് പിന്തള്ളി അഞ്ചാമത് എത്തി.

727 റാങ്കിങ് പോയിന്റുകളുമായി ലോകേഷ് രാഹുലും 698 പോയിന്റുകൾ നേടി വിരാട് കോഹ്ലിയുമാണ് ആദ്യ10ലെ ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ.എന്നാൽ ടി :20 ലോകകപ്പിൽ 16 വിക്കറ്റുകളുമായി ടോപ് വിക്കറ്റ് ടേക്കറായ ശ്രീലങ്കൻ സ്പിന്നർ ഹസരംഗ ബൗളർമാർ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് എത്തിയപ്പോൾ സൗത്ത് ആഫ്രിക്കൻ സ്പിന്നർ ഷംസി രണ്ടാമതും ഓസ്ട്രേലിയൻ സ്പിന്നാർ ആദം സാംപ മൂന്നാമതുമാണ്. അതേസമയം ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരവുമില്ല എന്നത് ശ്രദ്ധേമായി. പതിനഞ്ചാമത്തെ റാങ്കിൽ ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംറ ഇടം നേടി

ടി :20യിലെ ബൗളർമാർ റാങ്കിങ്ങിൽ ആദ്യ മൂന്ന് സ്ഥാനത്തും സ്പിൻ ബൗളർമാരാണ് ഇടം പിടിച്ചതെന്നതും അപൂർവ്വതയായി മാറി. കൂടാതെ ടി :20 ആൾറൗണ്ടർമാർ റാങ്കിങ്ങിലും സ്പിന്നർമാരുടെ കൂടി അധിപത്യമാണ്. ബംഗ്ലാദേശ് താരം ഷാക്കിബ് ആൾ ഹസൻ ഒന്നാമത് തുടരുമ്പോൾ അഫ്‌ഘാൻ സീനിയർ താരം മുഹമ്മദ്‌ നബി രണ്ടാം സ്ഥാനത്തുണ്ട്. ആൾറൗണ്ടർമാർ റാങ്കിങ്ങിൽ ആദ്യത്തെ പത്തിൽ ഇന്ത്യൻ താരങ്ങൾ ആരും ഇല്ല