എല്ലാ യുവ താരങ്ങൾക്കും അൺക്യാപ്പ്ഡ് താരങ്ങൾക്കും കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഏറ്റവും മികച്ച വേദിയാണ് ഐപിഎൽ. ഇന്ത്യൻ ടീമിലേക്ക് ഏറ്റവും വേഗത്തിൽ എത്തുവാൻ താരങ്ങൾക്കുള്ള വഴിയാണ് ഐപിഎൽ. മികച്ച യുവ താരങ്ങളെ കണ്ടെത്തുന്നതിൽ നിർണായക പങ്കാണ് ഐപിഎൽ ഇതുവരെ വഹിച്ചിട്ടുള്ളത്.
ഇത്തവണ 10 ടീമുകൾ അണിനിരന്നപ്പോൾ ഒട്ടനവധി നിരവധി യുവതാരങ്ങൾക്ക് ആണ് അവസരം ലഭിച്ചത്. ഒരുപിടി മികച്ച പ്രതിഭകളെ ഈ സീസൺ സമ്മാനിച്ചിട്ടുണ്ട്. അതിൽ ചിലരെയൊക്കെ ഇന്ത്യൻ ടീമിൽ ഏറ്റവും വേഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആരാധകരുടെ മുറവിളി കൂടുകയാണ്. ഇപ്പോളിതാ തന്നെ അത്ഭുതപ്പെടുത്തിയ അൺക്യാപ്പഡ് താരങ്ങളെ വെളിപ്പെടുത്തിയിരിക്കുകയാണ് സൗരവ് ഗാംഗുലി.
“150 കിലോമീറ്ററിൽ എത്ര പേർക്ക് എറിയാൻ കഴിയും അധികം പേർക്ക് കഴിയില്ല. ഉംറാൻ മാലികിനെ ദേശീയ ടീമിലേക്ക് തിരഞ്ഞെടിക്കപ്പെട്ടാൽ ഞാൻ അത്ഭുതപ്പെട്ടില്ല. എന്നിരുന്നാലും, അവനെ കൈകാര്യം ചെയ്യുന്നത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്. കുൽദീപ് സെന്നിനെയും എനിക്കിഷ്ടമാണ്. ടി നടരാജൻ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്.
ബൗളര്‍മാരുടെ ആധിപത്യത്തിൽ ഞാൻ വളരെ സന്തോഷവാനാണ്. മുംബൈ, പൂനെ പിച്ച് വളരെ നല്ലതാണ് അവിടെ നല്ല ബൗണ്സർ സൃഷ്ടിക്കാൻ അവർക്കായി. സ്പിന്നർമാരും മികവ് പുലർത്തിയിട്ടുണ്ട്.”-ഗാംഗുലി പറഞ്ഞു.