എൻ്റെ ആ റെക്കോർഡ് അവൻ തകർത്താൽ ഞാൻ അതിൽ സന്തോഷവാനാണ് ; ഷോയിബ് അക്തർ.

images 11 5

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ പന്തിൻ്റെ റെക്കോർഡ് പാകിസ്ഥാൻ പേസർ ഷോയിബ് അക്തറിൻ്റെയാണ്. 2003 ഏകദിന ലോകകപ്പിൽ 161.3 വേഗത്തിൽ പന്തെറിഞ്ഞു കൊണ്ടാണ് ആ റെക്കോർഡ് അക്തർ സ്വന്തമാക്കിയത്. ഇപ്പോഴും ആ റെക്കോർഡ് ആർക്കും തകർക്കാൻ സാധിച്ചിട്ടില്ല.

ഈ ഐപിഎൽ സീസണിൽ വേഗത കൊണ്ട് എല്ലാവരെയും ഞെട്ടിച്ച പ്രകടനമാണ് ഇന്ത്യൻ യുവതാരം ഉമ്രാൻ മാലിക് കാഴ്ചവെക്കുന്നത്. 157 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ് കൊണ്ട് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ പന്തിൻ്റെ രണ്ടാമത്തെ താരമെന്ന റെക്കോർഡ് താരം സ്വന്തമാക്കി കഴിഞ്ഞു. ഇപ്പോഴിതാ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ പന്തിൻ്റെ തൻ്റെ റെക്കോർഡ് യുവതാരം ഉമ്രാൻ മാലിക് തകർത്തു കഴിഞ്ഞാൽ താൻ സന്തോഷവാൻ ആയിരിക്കും എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഷോയിബ് അക്തർ.

images 39 1

“ഒരു നീണ്ട കരിയർ അവനുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കുറച്ചുദിവസങ്ങൾക്ക് മുൻപ് ഏറ്റവും വേഗമേറിയ പന്തെറിഞ്ഞിട്ട് ഇരുപത് വർഷമായെങ്കിലും ആർക്കും ആ റെക്കോർഡ് തകർക്കാൻ കഴിയാത്തതിൽ ആരോ എന്നെ അഭിനന്ദിച്ചു. പക്ഷേ ഈ റെക്കോർഡ് തകർക്കാൻ ആരെങ്കിലും ഉണ്ടായിരിക്കണമെന്ന് ഞാൻ പറഞ്ഞു. ഉമാൻ എന്റെ റെക്കോർഡ് തകർത്താൽ ഞാൻ സന്തോഷവാനാണ്. എന്നാൽ ആ ലക്ഷ്യം നിറവേറ്റുന്നതിനിടയിൽ പരിക്ക് പറ്റില്ലെന്ന് അവൻ ഉറപ്പാക്കേണ്ടതുണ്ട്.
പരിക്കുകൾ ഒന്നുമില്ലാതെ ദീർഘ കാലം അവൻ കളിക്കുന്നത് കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു.

Read Also -  "എന്നെ വിശ്വസിച്ചതിന് സഞ്ജു ഭായ്ക്കും സംഗ സാറിനും നന്ദി"- തിരിച്ചുവരവിന് ശേഷം ജയസ്വാൾ..
images 40 1


അന്താരാഷ്ട്ര വേദിയിൽ അവനെ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനവൻ അർഹനാണ്. നിലവിൽ 150 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്നവർ അധികമില്ല. ആ വേഗതയിൽ ഇമാൻ മാലിക്ക് സ്ഥിരതയോടെ പന്തെറിയുന്നത് നമ്മൾ കണ്ടതാണ്. മനസ്സിൽ അവൻ 100 മൈൽ വേഗതയിൽ പന്തെറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. 100mph ക്ലബിൽ അവൻ പ്രവേശിച്ചാൽ എനിക്ക് സന്തോഷമാകും കരിയറിനെ തടസപ്പെടുത്തുന്ന പരിക്കുകളിൽ നിന്നും അവൻ മാറിനിൽക്കണം.”-അക്തർ പറഞ്ഞു.

Scroll to Top