കോഹ്ലിയുടെയും രോഹിത്തിൻ്റെയും മോശം ഫോം, വിമർശകർക്ക് മറുപടിയുമായി സൗരവ് ഗാംഗുലി.

images 13 3

ഐപിഎൽ പതിനഞ്ചാം സീസൺ അവസാന റൗണ്ടിൽ എത്തുമ്പോൾ ഫോം കണ്ടെത്താനാകാതെ പതറി നിൽക്കുകയാണ് മുൻ ഇന്ത്യൻ നായകൻ കോഹ്‌ലിയും നിലവിലെ നായകൻ രോഹിത് ശർമയും. ഇക്കൊല്ലം ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന ട്വൻറി20 ലോകകപ്പിന് മുമ്പ് ഇരുവരും ബാറ്റ് കൊണ്ട് കഷ്ടപ്പെടുന്നത് കാണുമ്പോൾ ആരാധകർക്ക് ആശങ്ക ഏറുകയാണ്. കടുത്ത വിമർശനമാണ് താരങ്ങൾക്കെതിരെ ഉയരുന്നത്.


ഇപ്പോളിതാ താരങ്ങൾക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലി.
“അവരുടെ ഫോമിനെ കുറിച്ച് എനിക്ക് യാതൊരു ആശങ്കയുമില്ല. ഇരുവരും മികച്ച താരങ്ങളാണ്. വമ്പൻ താരങ്ങളാണ്. ട്വൻറി 20 ലോകകപ്പ് ഏറെ അകലെയാണ്. അതിന് മുമ്പ് ഇരുവരും മികച്ച ഫോമിൽ എത്തുമെന്ന് എനിക്ക് ഉറച്ച ആത്മവിശ്വാസമുണ്ട് .”-ഇതായിരുന്നു ദാദയുടെ വാക്കുകൾ.

images 14 3


12 മത്സരങ്ങളിൽനിന്ന് 218 റൺസ് മാത്രമാണ് മുംബൈ ഇന്ത്യൻസ് നായകനും ഓപ്പണറുമായ രോഹിത് ശർമയുടെ സമ്പാദ്യം. അഞ്ചുതവണ രണ്ടക്കം കാണാതെ പുറത്തായപ്പോൾ ഒരു തവണ പുറത്തായത് പൂജ്യത്തിൽ ആയിരുന്നു. ഈ സീസണിൽ ഒരു അർദ്ധ സെഞ്ച്വറി നേടാൻ പോലും രോഹിത്തിന് സാധിച്ചിട്ടില്ല. പ്ലേഓഫ് കാണാതെ പുറത്തായ മുംബൈ ഇന്ത്യൻസ് നിലവിൽ അവസാന സ്ഥാനക്കാരാണ്.

See also  ഇത് പഴയ പരാഗല്ല, ഇന്ത്യൻ സെലക്ടർമാർ ഒന്ന് ശ്രദ്ധിച്ചോളൂ. അവിശ്വസനീയ പ്രകടനമെന്ന് ഗവാസ്കർ.
images 15 2

ബാംഗ്ലൂർ മുൻ നായകൻ വിരാട് കോഹ്‌ലിയും സമാന പ്രകടനമാണ് പുറത്തെടുക്കുന്നത്. 13 മത്സരങ്ങളിൽ നിന്ന് 236 റൺസ് മാത്രമാണ് റൺ മെഷീൻ എന്ന് വിശേഷിക്കപ്പെടുന്ന കോഹ്ലിയുടെ സമ്പാദ്യം. കഴിഞ്ഞ 14 ഐപിഎൽ സീസണിലെ തൻ്റെ കരിയറിലെ ഏറ്റവും മോശം പ്രകടനം ആണിത്. എന്നാൽ കോഹ്‌ലിക്ക് ആകെ ആശ്വസിക്കാൻ ഉള്ളത് ഇപ്പോഴും പ്ലേ ഓഫ് പ്രതീക്ഷ ഉള്ളതാണ്

Scroll to Top