ഇത് സെലക്ടര്‍മാര്‍ക്കുള്ള മറുപടി ! തകര്‍പ്പന്‍ സെഞ്ചുറിയുമായി സര്‍ഫറാസ് ഖാന്‍

sarfraz khan celebration

ഓസ്ട്രേലിയക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇടം നേടിയില്ലെങ്കിലും തന്‍റെ ഫോം തുടരുകയാണ് സര്‍ഫറാസ് ഖാന്‍. രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കെതിരെയുള്ള മത്സരത്തിലാണ് മുംബൈ താരമായ സര്‍ഫറാസ് ഖാന്‍ സെഞ്ചുറി നേടിയത്.

4 ന് 66 എന്ന നിലയില്‍ നിന്നും മുംബൈയെ 293 റണ്‍സില്‍ എത്തിച്ചത് സര്‍ഫറാസ് ഖാന്‍റെ സെഞ്ചുറിയായിരുന്നു. 155 പന്തില്‍ 16 ഫോറും 4 സിക്സുമാണ് താരം നേടിയത്. സീസണിലെ മൂന്നാം സെഞ്ചുറിയാണ് യുവതാരം നേടിയത്.

സെഞ്ചുറിക്ക് ശേഷം വളരെ വികാരപരമായ സെലിബ്രേഷനും സര്‍ഫറാസ് ഖാന്‍ നടത്തിയത്. സെലക്ടേഴ്സിനുള്ള മറുപടി എന്നാണ് സമൂഹമാധ്യമങ്ങളില്‍ ആളുകള്‍ കുറിച്ചത്.

ഫസ്റ്റ് ക്ലാസ് കരിയറിൽ 37–ാമത്തെ മാത്രം മത്സരം കളിക്കുന്ന സർഫറാസിന്റെ 13–ാം സെഞ്ചറി കൂടിയാണിത്. നേരത്തേ, ഇന്ത്യ എയ്‌ക്കായി കളിച്ചപ്പോൾ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലാ എന്ന കാരണത്താലാണ് ഓസ്ട്രേലിയന്‍ പരമ്പരയില്‍ അവസരം കിട്ടാതെ പോയത് എന്നാണ് വിലയിരുത്തല്‍. ” എല്ലാ കളികളിലും തിളങ്ങാൻ താൻ ദൈവമല്ലെന്നാണ് ” സർഫറാസ് ഇതിനോട് പ്രതികരിച്ചത്.

Read Also -  സ്ലോ പിച്ചിൽ രാജസ്ഥാനെ കുടുക്കി ചെന്നൈ. 5 വിക്കറ്റ് വിജയം
Scroll to Top