ലോകകപ്പിൽ സഞ്ജു കളിക്കും. രാഹുലിന്റെ പരിക്ക് സഞ്ജുവിന് അനുഗ്രഹമാവുമെന്ന് മുൻ സെലക്ടർ.

588a3 16913756485413 1920

2023 ഏകദിന ലോകകപ്പിൽ കളിക്കാൻ സഞ്ജു സാംസണിന് ഇനിയും അവസരങ്ങൾ മുൻപിലുണ്ട് എന്ന് ചൂണ്ടിക്കാട്ടി മുൻ ഇന്ത്യൻ സെലക്ടറും താരവുമായ സാബാ കരീം. ഇന്ത്യയ്ക്കായി നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്ന കെ എൽ രാഹുൽ പൂർണമായും ഇതുവരെ ഫിറ്റ്നസ് വീണ്ടെടുത്തിട്ടില്ലെന്നും, അതുകൊണ്ടുതന്നെ ലോകകപ്പിൽ സഞ്ജുവിന് ഇനിയും പ്രതീക്ഷകൾ നിൽക്കുന്നുണ്ട് എന്നുമാണ് കരീമിന്റെ പ്രസ്താവന.

ജിയോ സിനിമ നടത്തിയ ഷോയിൽ സംസാരിക്കുകയായിരുന്നു സാബ കരീം. മുൻപ് ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിൽ കെ എൽ രാഹുലിനെ ഇന്ത്യ ഉൾപ്പെടുത്തുകയും സഞ്ജു സാംസനെ ബാക്കപ്പ് കളിക്കാരനായി മാറ്റുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കരീമിന്റെ പ്രസ്താവന.

“ഇന്ത്യയെ സംബന്ധിച്ച് സഞ്ജു സാംസൺ ഇപ്പോഴും പരിഗണനയിലുള്ള ഒരു കളിക്കാരൻ തന്നെയാണ്. കെഎൽ രാഹുൽ ഏഷ്യാകപ്പ് ടീമിൽ അണിനിരക്കുന്നുണ്ട്. എന്നിരുന്നാലും രാഹുൽ പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തില്ലെങ്കിൽ സെലക്ടർമാർ മറ്റേത് കളിക്കാരനെയാവും പരിഗണിക്കുക? അങ്ങനെയൊരു സാഹചര്യം വന്നാൽ സഞ്ജു സാംസണിനെ തന്നെയാവും ഇന്ത്യ തിരഞ്ഞെടുക്കുക എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. രാഹുലിന് പകരക്കാരനായി സഞ്ജു സാംസൺ ഇന്ത്യയുടെ ടീമിലേക്ക് എത്തുകയും ചെയ്യും.”- സാബാ കരീം പറയുന്നു.

Read Also -  കുൽദീപ് എനിക്കെതിരെ നെറ്റ്സിൽ പന്തെറിയില്ല, ചോദിക്കുമ്പോൾ ഒഴിഞ്ഞു മാറുന്നു. കാരണം പറഞ്ഞ് സ്റ്റബ്സ്.

“ഇക്കാരണം കൊണ്ട് തന്നെ അയർലണ്ടിനെതിരായ രണ്ടാം ട്വന്റി20യിൽ സഞ്ജു നേടിയ 40 റൺസിന് വലിയ മൂല്യമുണ്ട്. ആ മത്സരത്തിൽ സഞ്ജു അടിച്ചുകൂട്ടിയത് തന്റെ കരിയറിലെ ഏറ്റവും വിലപ്പെട്ട റൺസ് തന്നെയാണ്. നാലാം നമ്പറിൽ സഞ്ജു സാംസണിന്റെ പ്രകടനങ്ങൾ ഇന്ത്യയ്ക്ക് വലിയ പോസിറ്റീവ് നൽകുന്നതുമാണ്. ” – സാബാ കരീം വിശദീകരിക്കുന്നു. ഏഷ്യാകപ്പ് ടീമിൽ കെ എൽ രാഹുലിന്റെ സ്ഥാനം സംബന്ധിച്ച് ഒരുപാട് സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. വലിയൊരു പരിക്കിൽ നിന്ന് തിരികെയെത്തിയ കെഎൽ രാഹുലിന് വീണ്ടും പരിക്കു പറ്റിയതായാണ് ഇന്ത്യയുടെ സെലക്ടർ അജിത്ത് അഗാർക്കർ അറിയിച്ചത്.

എന്നാൽ മറ്റൊരു പരിക്കുകൂടി പറ്റിയ സാഹചര്യത്തിൽ രാഹുലിനെ എന്തുകൊണ്ടാണ് ഇന്ത്യ പെട്ടെന്നു വീണ്ടും കളിപ്പിക്കാൻ തയ്യാറാവുന്നത് എന്ന് മുൻ താരങ്ങളടക്കം ചോദിച്ചിരുന്നു. ഏഷ്യാകപ്പിൽ എന്തായാലും പാക്കിസ്ഥാനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിലടക്കം കെ എൽ രാഹുൽ കളിക്കില്ല എന്നത് ഉറപ്പാണ്. ഈ സാഹചര്യത്തിലാണ് സഞ്ജു സാംസന് കൂടുതൽ അവസരം ലഭിക്കും എന്നാൽ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Scroll to Top