ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ഇന്ത്യ :ശ്രീലങ്ക മൂന്നാം ടി :20യിൽ അത്യന്തം നാണംകെട്ട തുടക്കം നേടി ഇന്ത്യൻ ടീം. ടോസ് നേടി ബാറ്റിങ്ങിൽ വൻ സ്കോർ പ്രതീക്ഷിച്ച് ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി നൽകി ആദ്യ പവർപ്ലേയിൽ തന്നെ നാല് വിക്കറ്റ് നഷ്ടം. മുൻ നിര ബാറ്റിങ് തകർന്നപ്പോൾ ശ്രീലങ്കൻ ബൗളർമാരാണ് കരുത്ത് കാട്ടിയത്. സ്റ്റാർ ഓപ്പണറും നായകനുമായ ശിഖർ ധവാൻ നേരിട്ട ആദ്യ പന്തിൽ പുറത്തായപ്പോൾ പടിക്കൽ, ഗെയ്ക്ഗ്വാദ് എന്നിവർ തുടക്കത്തിൽ തന്നെ പുറത്തായി. പക്ഷേ എല്ലാവരും മികച്ച ഒരു ഇന്നിങ്സ് പ്രതീക്ഷിച്ച മലയാളി താരം സഞ്ജു സാംസൺ ഒരിക്കൽ കൂടി നിരാശയാണ് സമ്മാനിച്ചത്.
ടി :20 പരമ്പരയിൽ ഒരിക്കൽ കൂടി ചെറിയ സ്കോറിൽ വിക്കറ്റ് നഷ്ടമാക്കിയ സഞ്ജു വീണ്ടും മലയാളികൾക്ക് ദുഃഖമാണ് സമ്മാനിച്ചത്. നേരിട്ട മൂന്നാം പന്തിൽ റൺസ് ഒന്നും നേടുവാൻ കഴിയാതെ സഞ്ജു പുറത്തായി. ടി :20 പരമ്പരയിൽ മൂന്നാം തവണയാണ് സഞ്ജു ശ്രീലങ്കൻ സ്പിന്നർ ഹസരംഗക്ക് മുൻപിൽ വിക്കറ്റ് നഷ്ടമാക്കിയത്
എന്നാൽ ഒരിക്കൽ കൂടി ലഭിച്ച മികച്ച ഒരു അവസരം സഞ്ജു നഷ്ടമാക്കിയ നിരാശയിലാണ് മലയാളി ക്രിക്കറ്റ് ആരാധകർ ഏവരും. ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ കളിച്ച സഞ്ജു തന്റെ അന്താരാഷ്ട്ര ഏകദിന അരങ്ങേറ്റത്തിലടക്കം നിരാശ മാത്രമാണ് സമ്മാനിച്ചത്. ഏകദിന അരങ്ങേറ്റ മത്സരത്തിൽ അർദ്ധ സെഞ്ച്വറിക്ക് നാല് റൺസ് അകലെ പക്ഷേ താരത്തിന്റെ വിക്കറ്റ് നഷ്ടമായി.ടി :20 പരമ്പരയിൽ മൂന്ന് മത്സരങ്ങളിലും അവസരം ലഭിച്ച സഞ്ജുവിന് പക്ഷേ തന്റെ ബാറ്റിങ്ങിൽ കഴിവിനോത്ത പ്രകടനം പുറത്തെടുക്കുവാൻ കഴിഞ്ഞില്ല.
ടി :20 പരമ്പരയിൽ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന്റെ വില്ലനായി എത്തിയത് ശ്രീലങ്കൻ സ്പിന്നർ ഹസരംഗയാണ്. ടി :20 പരമ്പരയിലെ എല്ലാ മത്സരങ്ങളിലും താരത്തെ പുറത്താക്കിയത് സ്പിന്നർ ഹസരംഗയാണ്. ആദ്യ മത്സരത്തിൽ സഞ്ജുവിനെ 27 റൺസിൽ പുറത്താക്കിയ ഹസരംഗ രണ്ടാം ടി :20യിൽ ഏഴ് റൺസിന് സഞ്ജുവിനെ പുറത്താക്കി. എന്നാൽ മൂന്നാം മത്സരത്തിൽ സഞ്ജുവിനു റൺസ് നേടുവാൻ പോലും ഹസരംഗ സമ്മതിച്ചില്ല.
പരമ്പരയില്‍ ഹസരംഗയുടെ 11 പന്തുകള്‍ നേരിട്ട മലയാളി താരത്തിനു നേടാനായത് വെറും 2 റണ്‍ മാത്രം.