“സഞ്ജു ലോകകപ്പിൽ കളിക്കാൻ തയാർ”. പിന്തുണ പ്രഖ്യാപിച്ച് മുഹമ്മദ്‌ കൈഫ്‌.

Sanju Samson scaled 1 e1655983186595

ഇന്ത്യയുടെ വിൻഡീസിനെതിരായ മൂന്നാം ഏകദിനത്തിലെ സഞ്ജുവിന്റെ ബാറ്റിംഗ് പ്രകടനം പല മുൻ താരങ്ങളെയും വളരെ സ്വാധീനിച്ചിട്ടുണ്ട്. രോഹിത് ശർമയും വിരാട് കോഹ്ലിയുമില്ലാതെ ഇറങ്ങിയ ഇന്ത്യക്കായി നാലാം നമ്പറിൽ ഒരു തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. സഞ്ജുവിന്റെ ഈ വെടിക്കെട്ട് ഇന്നിങ്സിനെ പ്രശംസിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സഞ്ജു ലോകകപ്പ് കളിക്കാൻ യോഗ്യനാണ് എന്നാണ് മുഹമ്മദ് കൈഫ് ഇപ്പോൾ പറയുന്നത്.

“സഞ്ജുവിന്റെ പ്രകടനത്തിൽ ഞാൻ വളരെയധികം സന്തോഷവാനാണ്. കഴിഞ്ഞ മത്സരത്തിൽ വളരെ വലിയ ഇമ്പാക്ടോടെയണ് സഞ്ജു സാംസൺ കളിച്ചത്. നാലാം നമ്പറിലായാലും അഞ്ചാം നമ്പറിലായാലും ഇത്തരം തകർപ്പൻ ഇന്നിങ്സുകൾ ഇതിനുമുമ്പും സഞ്ജു സാംസൺ കളിച്ചിട്ടുണ്ട്. നാലാം നമ്പറിൽ ഇഷാൻ കിഷനെയോ അക്ഷർ പട്ടേലിനെയോ ഇറക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ നല്ല ആശയമല്ല. കാരണം 4, 5 നമ്പറുകളിൽ നമുക്കാവശ്യം ഇടംകയ്യൻ സ്പിന്നർമാരെയും ലെഗ് സ്പിന്നർമാരെയും വളരെ തന്മയത്വത്തോടെ നേരിടുന്ന ബാറ്ററെയാണ്. സഞ്ജു അത്തരത്തിൽ കഴിവുകളുള്ള ഒരു ക്രിക്കറ്ററാണ്.”- കൈഫ് പറഞ്ഞു.

Read Also -  ഇത് പഴയ സഞ്ജുവല്ല, "2.0" വേർഷൻ. തിരിച്ചറിവുകൾ അവനെ സഹായിച്ചെന്ന് സിദ്ധു.
Sanju Samson 1

“വിൻഡീസിനെതിരായ ഇന്ത്യയുടെ അവസാന മത്സരം പരിശോധിച്ചാൽ നമുക്ക് മനസ്സിലാവുന്ന ഒരു കാര്യമുണ്ട്. അതൊരു നിർണായക മത്സരമായിരുന്നു. ആ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്തില്ലായിരുന്നുവെങ്കിൽ ഇന്ത്യ ഒരിക്കലും സഞ്ജുവിനെ ലോകകപ്പിനുള്ള സ്ക്വാഡിൽ ഉൾപ്പെടുത്തുമായിരുന്നില്ല. ഇത്തരമൊരു സമ്മർദ്ദ സാഹചര്യത്തിലാണ് സഞ്ജു സാംസണിൽ നിന്ന് മൂന്നാം ഏകദിനത്തിൽ ഒരു വമ്പൻ ഇന്നിംഗ്സ് ഉണ്ടായിരിക്കുന്നത്. സഞ്ജു ലോകകപ്പിന് തയ്യാറാണ് എന്നാണ് ഇക്കാര്യം ബോധിപ്പിക്കുന്നത്.”- കൈഫ് കൂട്ടിച്ചേർത്തു.

മുൻപും പല താരങ്ങളും സഞ്ജു സാംസന്റെ അവസാന ഏകദിനത്തിലെ മികച്ച പ്രകടനത്തെ അനുമോദിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. വെസ്റ്റിൻഡീസിനെതിരെ ട്വന്റി20 പരമ്പര ഇന്ന് ആരംഭിക്കാനിരിക്കെ ഒരുപാട് പ്രതീക്ഷകളാണ് സഞ്ജു ആരാധകർക്ക് ഉള്ളത്. ട്വന്റി20 പരമ്പരയിൽ കൂടി സഞ്ജു നിറഞ്ഞാടിയാൽ ടീമിന്റെ സ്ഥിര സാന്നിധ്യമായി മാറും എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. മറുവശത്ത് ഇഷാൻ കിഷൻ മാത്രമാണ് സഞ്ജുവിന്റെ ടീമിലെ സ്ഥാനത്തിനുള്ള എതിരാളി.

Scroll to Top