സഞ്ജുവിനെ തേടി സന്തോഷവാർത്ത. അയർലൻഡിൽ ഇഷ്ട പൊസിഷനിൽ കളിക്കാൻ അവസരം.

sanju fielding

ഇന്ത്യയുടെ അയർലൻഡിനെതിരായ പരമ്പരയ്ക്ക് നാളെയാണ് തുടക്കം കുറിക്കുന്നത്. 3 ട്വന്റി20 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയാണ് ഇന്ത്യ അയർലൻഡിൽ കളിക്കുന്നത്. ഒരുപാട് വ്യത്യസ്തമായ ടീമുമായാണ് ഇന്ത്യ അയർലൻഡിനെതിരെ ഇറങ്ങാൻ തയ്യാറാവുന്നത്. ടീമിന്റെ നായകൻ ജസ്പ്രീത് ബൂമ്രയാണ്. ടീമിലുള്ള പല യുവതാരങ്ങളും തങ്ങളുടെ അരങ്ങേറ്റ മത്സരം കളിക്കാനാണ് തയ്യാറാവുന്നത്.

അതിനാൽ തന്നെ സീനിയർ താരങ്ങളായി ടീമിനൊപ്പമുള്ളത് സഞ്ജു സാംസൺ, ഋതുരാജ് ഗെയ്ക്വാഡ് തുടങ്ങിയ താരങ്ങളാണ്. എല്ലാത്തരത്തിലും സഞ്ജു സാംസന് ലഭിച്ചിരിക്കുന്ന വലിയ ഒരു സുവർണാവസരം തന്നെയാണ് അയർലൻഡിനെതിരായ പരമ്പര. വിൻഡിസ് പര്യടനത്തിൽ പരാജയമായി മാറിയ സഞ്ജുവിന് തന്റെ കഴിവ് തെളിയിക്കാൻ ഇതിലും മികച്ച അവസരം ഇനി ലഭിക്കില്ല.

പരമ്പരയിൽ ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ തന്നെയാണ് സഞ്ജു സാംസൺ. അതിനാൽ തന്നെ സഞ്ജുവിന് ഈ പരമ്പര വളരെ നിർണായകമാണ്. വിൻഡീസിനെതിരായ ട്വന്റി20 പരമ്പരയിൽ അഞ്ചാം നമ്പറിലും ആറാം നമ്പറിലുമായിരുന്നു സഞ്ജു സാംസൺ ഇറങ്ങിയിരുന്നത്. എന്നാൽ അയർലൻഡിനെതിരെ സഞ്ജു മുൻനിരയിൽ തന്നെ ബാറ്റ് ചെയ്തേക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

പരമ്പരയിൽ മൂന്നാം നമ്പറിൽ സഞ്ജു ബാറ്റ് ചെയ്യാനാണ് സാധ്യത. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ ഇന്ത്യക്കായി മൂന്നാം നമ്പറിൽ കളിച്ചിരുന്നത് സൂര്യകുമാർ യാദവായിരുന്നു. എന്നാൽ സൂര്യകുമാർ യാദവ് അയർലൻഡിനെതിരായ പരമ്പരയിൽ ഇന്ത്യക്കായി കളിക്കുന്നില്ല.

See also  പരാജയത്തിന് പിന്നാലെ സഞ്ജുവിന് ബിസിസിഐയുടെ പൂട്ട്. വമ്പൻ പിഴ ചുമത്തി.

ഈ സാഹചര്യത്തിലാണ് സഞ്ജുവിന് ഒരു സുവർണാവസരം എത്തിച്ചേർന്നിരിക്കുന്നത്. തന്റെ ഇഷ്ട പൊസിഷനായ മൂന്നാം നമ്പറിൽ കളിക്കാൻ സഞ്ജുവിന് ഇതോടെ അവസരം ലഭിക്കുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. മാത്രമല്ല അയർലൻഡിലെ പിച്ച് സാഹചര്യങ്ങൾ സഞ്ജുവിനെ സംബന്ധിച്ച് വളരെ അനുകൂലമാണ്. നല്ല ബൗൺസും പേസുമുള്ള പിച്ചാണ് അയർലൻഡിലേത്. പലപ്പോഴും ഈ പിച്ച് ബാറ്റിംഗിനെ അങ്ങേയറ്റം സഹായിക്കാറാണ് ചെയ്യുന്നത്. ഈ സാഹചര്യങ്ങൾ മുതലാക്കാൻ സാധിച്ചാൽ സഞ്ജുവിന് അയർലൻഡ് പര്യടനത്തിൽ നല്ലൊരു പ്രകടനം പുറത്തെടുക്കാനും ടീമിൽ സ്ഥാനം ഉറപ്പിക്കാനും സാധിക്കും.

വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ സഞ്ജുവിനെ മധ്യനിരയിലും ലോവർ ഓർഡറിലും ഇറക്കിയതിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. പല മുൻ താരങ്ങളും ഇതിനെ ചോദ്യം ചെയ്ത് രംഗത്തെത്തുകയും ചെയ്തു. ഐപിഎല്ലിലടക്കം മൂന്നാം നമ്പറിൽ സമ്മർദ്ദമില്ലാത്ത കളിച്ച അനുഭവം സഞ്ജുവിനുണ്ട്. പക്ഷേ ഇന്ത്യ എന്തുകൊണ്ടാണ് സഞ്ജുവിനെ മുൻനിരയിൽ ഇറക്കാത്തത് എന്നാണ് എക്സ്പേർട്ടുകൾ ചോദിക്കുന്നത്. എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി നൽകാൻ സഞ്ജുവിന് ലഭിച്ച മറ്റൊരു അവസരം കൂടിയാണ് ഇത്. മൂന്നാം നമ്പറിൽ മിന്നും പ്രകടനം പുറത്തെടുത്താൽ സഞ്ജുവിന് ആ പൊസിഷനിൽ തുടരാനും സാധിച്ചേക്കും.

Scroll to Top