2020 ഡിസംബറില്‍ നടന്ന ഇന്ത്യ – ഓസ്ട്രേലിയ ടി20 പോരാട്ടത്തില്‍ 11 റണ്‍സിനായിരുന്നു ഇന്ത്യ വിജയിച്ചത്. കാന്‍ബറയില്‍ നടന്ന പോരാട്ടത്തില്‍ ചഹലിനായിരുന്നു മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം ലഭിച്ചത്. എന്നാല്‍ ചഹല്‍ പ്ലേയിങ്ങ് ഇലവനിന്‍റെ ഭാഗമായിരുന്നില്ലാ. ജഡേജക്ക് പകരം കണ്‍കഷന്‍ സബ്ബായാണ് ചഹല്‍ ഇറങ്ങിയത്.
ഇന്ത്യ മുന്നോട്ട് വച്ച 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് നിശ്ചിത 20 ഓവറില്‍ 150 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 4 ഓവറില്‍ 25 റണ്‍സ് വഴങ്ങി 3 വിക്കറ്റാണ് ചഹല്‍ വീഴ്ത്തിയത്. ഇപ്പോഴിതാ ജഡേജക്ക് പകരം ചഹലിനെ സബ്ബായി ഇറക്കാം എന്ന തന്ത്രം മുന്നോട്ട് വച്ചത് സഞ്ചു സാംസണാണ് എന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ്ങ് കോച്ച് ശ്രീധര്‍. തന്‍റെ പുസ്തകത്തിലൂടെയാണ് ശ്രീധര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഈ സമയത്ത് ശ്രീധര്‍ ഇന്ത്യന്‍ ടീമിന്‍റെ ഡഗൗട്ടില്‍ ഉണ്ടായിരുന്നു. അരികില്‍ ഇരുന്നത് മായങ്ക് അഗര്‍വാളും സഞ്ചു സാംസണും. സഞ്ചു പറഞ്ഞു
” സർ, പന്ത് ജഡ്ഡുവിന്റെ ഹെൽമറ്റില്‍ തട്ടി അല്ലേ? എന്തുകൊണ്ടാണ് നമുക്ക് ഒരു കൺകഷൻ പകരക്കാരനെ തേടാൻ കഴിയാത്തത്? ജഡ്ഡുവിന് പകരം നമുക്ക് മറ്റൊരു ബൗളറെ എടുക്കാം. ”
ഇവിടെയാണ് അവനില്‍ ഒരു ക്യാപ്റ്റനെ ഞാന്‍ കണ്ടത്. ഉടനെ രവി ശാസ്ത്രിയോടും ഇതിനെ പറ്റി ഞാന്‍ പറഞ്ഞു. ശാസ്ത്രിയും സഞ്ചുവിന്‍റെ തന്ത്രം നല്ലതാണെന്ന് കണ്ടു.
മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ്ങ് കോച്ചിന്‍റെ പുസ്തകത്തില്‍ പറയുന്നു