‘വെല്ലുവിളികൾ നേരിടാൻ തയ്യാർ’ ; അപകടത്തിന് ശേഷം ആദ്യ പ്രതികരണവുമായി ഋഷഭ് പന്ത്

rishab on bench

വാഹനാപകടത്തിന് ശേഷം ആദ്യ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും തിരിച്ചുവരവിലേക്കുള്ള യാത്ര ആരംഭിച്ചതായും പന്ത് പറഞ്ഞു. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം.

‘നിങ്ങളുടെ എല്ലാ പിന്തുണയ്ക്കും ആശംസകൾക്കും എന്റെ നന്ദി അറിയിക്കുന്നു. എന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. തിരിച്ചുവരവിലേക്കുള്ള യാത്ര ആരംഭിച്ചു. മുന്നിലുള്ള ഏത് വെല്ലുവിളികൾക്കും ഞാൻ തയ്യാറാണ്.’ പന്ത് ട്വിറ്ററിൽ കുറിച്ചു.

‘ എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും എന്റെ ആരാധകർ, സഹതാരങ്ങൾ, ഡോക്ടർമാർ, ഫിസിയോകൾ എന്നിവരുടെ നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും നന്ദി അറിയിക്കുന്നു. മൈതാനത്തിറങ്ങി നിങ്ങളെയെല്ലാവരേയും കാണാൻ ഞാൻ കാത്തിരിക്കുകയാണ്’. ഋഷഭ് പന്ത് കൂട്ടിച്ചേർത്തു.

ഡൽഹിയിൽ നിന്നും ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ ഡിവൈഡറിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ഋഷഭ് പന്ത് നിലവിൽ മുംബൈയിലെ കോകിലാബെൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഡിസംബർ 30നായിരുന്നു ഋഷഭ് പന്ത് ഓടിച്ചിരുന്ന കാർ അപകടത്തിൽ പെട്ടത്.

See also  കോഹ്ലിയൊന്നുമല്ല, സഞ്ജുവാണ് ഈ ഐപിഎല്ലിലെ താരം. ഗിൽക്രിസ്റ്റിന്റെ വമ്പൻ പ്രസ്താവന.
Scroll to Top